Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാറില്‍ ഹൈക്കോടതി വിധി ലംഘിച്ച് കള്ളക്കെട്ടിടങ്ങള്‍ക്ക് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 10:40 pm IST
in Kerala

പ്ലം ജൂഡി റിസോര്‍ട്ടിന് വില്ലേജ് ഓഫീസര്‍ നല്‍കിയ സാക്ഷ്യ പത്രം

ഇടുക്കി: മൂന്നാറില്‍ ഹൈക്കോടതി വിധി ലംഘിച്ച് കള്ളക്കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ റവന്യൂ-പഞ്ചായത്ത് വകുപ്പുകള്‍ ഒത്തുകളിച്ചു. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയിലുള്ള സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം (എന്‍ഒസി) പഞ്ചായത്തില്‍ ഹാജരാക്കിയാലേ ലൈസന്‍സ് നല്‍കാവൂ എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഈ നിര്‍ദ്ദേശം മറികടക്കാന്‍ നിരാക്ഷേപ പത്രത്തിന് പകരം സാക്ഷ്യ പത്രം നല്‍കിയാണ് കള്ളക്കളി.

മൂന്നാറില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ പറ്റുന്ന സ്ഥലമാണോ അല്ലയോ എന്ന നിരാക്ഷേപ പത്രം നല്‍കണമെങ്കില്‍ നിയമങ്ങള്‍ എല്ലാം പാലിച്ചിരിക്കണം. മൂന്നാര്‍ മേഖലയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ പാടില്ല. ഇവിടെ റിസോര്‍ട്ടുകള്‍ പണിയാന്‍ നിരാക്ഷേപ പത്രം നല്‍കിയാല്‍ ഇതേ ഉദ്യോഗസ്ഥനെതിരെ നിയമ ലംഘനത്തിന് നടപടിയുണ്ടാകും. ഇതു മറികടക്കാനാണ് കെട്ടിടം പണിയാന്‍ അപേക്ഷ നല്‍കിയയാളുടെ വസ്തുവിന്റെ നിജസ്ഥിതി മാത്രം രേഖപ്പെടുത്തി വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയത്. ഇത്തരം കള്ളക്കളിയുടെ വിവരങ്ങള്‍ പുറത്തുവന്നു.

പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപമുള്ള പ്ലം ജൂഡി ഹോട്ടല്‍ നിര്‍മ്മിച്ചത് ഹൈക്കോടതി വിധി ലംഘിച്ചാണ്. കെട്ടിടം നിര്‍മ്മിക്കാന്‍ 2012 ഡിസംബറില്‍ അന്നത്തെ വില്ലേജ് ഓഫീസര്‍ പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയത് സാക്ഷ്യ പത്രമാണ്. വസ്തുവില്‍ കെട്ടിടം പണിയാന്‍ തടസമില്ലെന്ന നിരാക്ഷേപ പത്രം നല്‍കേണ്ട സ്ഥാനത്താണ് അപേക്ഷകന്റെ വസ്തുവിന് പട്ടയം ഉണ്ട്, വനവാസികളുടെ ഭൂമിയല്ല, ബാങ്ക് ബാധ്യതയില്ല, കോടതി നടപടി നേരിട്ടിട്ടില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചേര്‍ത്ത് സാക്ഷ്യപത്രം നല്‍കിയത്. അന്വേഷണം വന്നാല്‍ താന്‍ എന്‍ഒസി നല്‍കിയിട്ടില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥന് തലയൂരാം.

ഈ സാക്ഷ്യ പത്രത്തിന്റെ മറവിലാണ് 2013ല്‍ പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയത്. ഹൈക്കോടതി വിധി ലംഘിച്ച മൂന്നാറിലെ കള്ളക്കെട്ടിടങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് പ്ലം ജൂഡി റിസോര്‍ട്ട്. മൂന്ന് മാസം മുന്‍പ് ഈ റിസോര്‍ട്ടിന് സമീപം പാറ ഇടിഞ്ഞ് വീണിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവയ്‌പ്പിച്ചു. അടുത്തിടെ വീണ്ടും റിസോര്‍ട്ട് തുറന്നു. നിയമലംഘനം നടത്തി നിര്‍മ്മിച്ച കെട്ടിടത്തിന് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്തു.

പള്ളിവാസല്‍ പൈപ്പ് ലൈനിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടിനെതിരെ കെഎസ്ഇബി ഹൈക്കോടതിയില്‍ കേസ് നല്‍കിയത് പോലും മറികടന്നാണ് റിസോര്‍ട്ട് തുറക്കാന്‍ ജില്ലാ കളക്ടര്‍ നേരിട്ട് രംഗത്തെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

Kerala

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.