കറുകച്ചാല്‍: നെടുംകുന്നം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലും ദൈവം പടിയിലും കൂത്രപ്പള്ളിയിലും കഞ്ചാവു വില്പനയും സാമൂഹ്യ വിരുദ്ധ ശല്യവും വര്‍ദ്ധിക്കുന്നു. മഠത്തിനാല്‍ചിറ കണിച്ചുകുളം ഭാഗങ്ങളില്‍ കോഴി മോഷണവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കറുകച്ചാലിലെ അണിയറപ്പടി, മേഴ്‌സി ആശുപത്രി റോഡ്, മാന്തുരുത്തി, കുളത്തൂര്‍മൂഴി എന്നിവിടങ്ങളിലും കഞ്ചാവു വില്‍പന നടക്കുന്നുണ്ട്. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വ്യാപകമായി വില്‍പന നടത്തുന്നുവെന്ന് നാട്ടുകാര്‍. ദൈവം പടിയില്‍ സന്ധ്യ കഴിഞ്ഞാല്‍ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുകയാണ്. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
















