കുറവിലങ്ങാട്: കൈയെത്തും ദൂരത്ത് അപകടഭീഷണിയുമായി വൈദ്യുതി വിതരണ ശൃംഖല. കുറവിലങ്ങാട് കഌരറ്റ് ഭവന്-മടയകുന്നു റോഡിലാണ് ഏതു നിമിഷവും നിലംപതിക്കാവുന്ന സാഹചര്യത്തില്‍ വൈദ്യുതി ലൈന്‍ താഴ്ന്നു കിടക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ നടന്നുപോവുന്ന റോഡാണിത്. നൂറുകണക്കിന് വാഹനവും ഇതുവഴി കടന്നുപോവുന്നു.
പ്രദേശവാസികള്‍ നിരവധി തവണ കുറവിലങ്ങാട് വൈദ്യുതി ആഫീസില്‍ പരാതി പറഞ്ഞെങ്കിലും പരിഹാരം ഉണ്ടായില്ല. ഒരാള്‍ പൊക്കത്തിലാണ് ലൈന്‍ താഴ്ന്നു കിടക്കുന്നത്.
ജനപ്രതിനിധികള്‍ ബന്ധപ്പെട്ടിട്ട് പോലും അധികൃതര്‍ക്ക് കൂസലില്ല. ഈ ഭാഗത്തെ രണ്ട് വൈദ്യുതി തൂണുകളും ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
കഴിഞ്ഞദിവസം ഇതുവഴി വന്ന ടൂറിസ്റ്റ് ബസും തടിലോറിയും ലൈന്‍ കമ്പിയില്‍ തട്ടുമെന്നതിനാല്‍ തിരികെ പോവേണ്ട സാഹചര്യമുണ്ടായി. ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: