Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമാനത്താവളത്തിന് കണ്ടെത്തിയത് പോക്കുവരവ് റദ്ദാക്കിയ ഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 08:08 pm IST
in Kerala

എരുമേലി: വിമാനത്താവളത്തിന് അനുയോജ്യമെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്‌റ്റേറ്റ് വില നല്‍കി ഏറ്റെടുത്താല്‍ സംസ്ഥാനത്തെ അഞ്ച് ലക്ഷത്തിലധികം വരുന്ന എസ്റ്റേറ്റ് ഭൂമി ഉടമകള്‍ക്ക് തിരിച്ചു നല്‍കേണ്ടി വരും. ഹാരിസണ്‍ കമ്പനി ബിലീവേഴ്‌സ് ചര്‍ച്ചിന് എസ്‌റ്റേറ്റ് കൈമാറിയ സമയത്ത് നടത്തിയ പോക്കുവരവ് 2008-09ല്‍ ആര്‍ഡിഒ റദ്ദാക്കിയിരുന്നു. ഇതിന് ശേഷം എസ്‌റ്റേറ്റിന്റെ ഭൂനികുതിയും തോട്ടനികുതിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന നിലപാടിലാണ് പോക്കുവരവ് റദ്ദാക്കി നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവച്ചത്. പ്രതിവര്‍ഷം 1,28,139 രൂപയാണ് തോട്ടനികുതി. സര്‍ക്കാര്‍ നടപടിക്കെതിരെ ബിലീവേഴ്‌സ് ചര്‍ച്ച് നല്‍കിയ കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്.

1923 ലെ പാട്ട ഭൂമി കൈമാറ്റ വ്യവസ്ഥയനുസരിച്ച് ചെറുവള്ളിയിലെ 2263 ഏക്കര്‍ ഭൂമിയാണ് കണക്കില്‍ പ്പെടുത്തി ബിലീവേഴ്‌സ് വാങ്ങിയത്. എരുമേലി വില്ലേജില്‍ ബ്ലോക് നമ്പര്‍ 22 ല്‍ സര്‍വ്വേ നമ്പര്‍ 281,283 , മണിമല വില്ലേജില്‍ – ബ്ലോക് നമ്പര്‍ 21ല്‍ 2860 തണ്ടപ്പേരില്‍ 149. 28 ഏക്കര്‍ അടക്കം കിടക്കുന്ന 1975 – 76 ലെ റീസര്‍വ്വേകളില്‍ കണ്ടെത്തിയ 4000ത്തോളം ഏക്കര്‍ ഭൂമി 2263 ഏക്കറായി കുറച്ചും, 2/8/2005 ല്‍ എരുമേലി സബ് രജിസ്റ്റര്‍ ഓഫീസില്‍ 63 കോടി രൂപക്ക് 23/29/05 നമ്പര്‍ ആധാരമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയും ബിവീവേഴ്‌സ് ചര്‍ച്ചും നടത്തിയ പാട്ടഭൂമി കൈമാറ്റത്തിന് സമര്‍പ്പിച്ച രേഖകള്‍ ശരിയല്ലെന്ന് വി. എസ്. അച്യുതാനന്ദന്റെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ നിയോഗിച്ച രാജമാണിക്യ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിലും ഭൂമി കൈമാറ്റം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ചെറുവള്ളിയിലെ തോട്ടം തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മേപ്പാഴൂര്‍ മന ജന്മികളില്‍ നിന്നും പാട്ടക്കാലാവധിക്ക് വാങ്ങിയ ഭൂമി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു കൊടുക്കാതിരുന്ന ലണ്ടനിലെ റബ്ബര്‍ ആന്‍ഡ് പ്രൊഡ്യൂസിംഗ് മലയാളം കമ്പനി ഉടമയായ ജോര്‍ജ് ആള്‍ബര്‍ട്ട് ബെയ്‌റോണ്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിക്ക് വിറ്റു. പിന്നീട് ഹാരിസണ്‍ കമ്പനി പാട്ട ഭൂമി ബിലിവേഴ്‌സ് ചര്‍ച്ചിന് വിറ്റു. എന്നാല്‍ രണ്ടു കമ്പനികളുടേയും ഉടമ ഒരാള്‍ തന്നെയായിരുന്നുവെന്നും 1923 ലെ കരാറും 2005ല്‍ സമര്‍പ്പിച്ച രേഖകള്‍ ശരിയല്ലെന്ന് കണ്ടെത്തിയതുമാണ് സംഭവം വിവാദമാക്കിയത്.

വിമാനത്താവളത്തിനാവശ്യമയ സ്ഥലം ഏറ്റെടുക്കുന്നതോടൊപ്പം മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ചെറുവള്ളി തോട്ടത്തിലെ 100 ഏക്കറോളം ഭൂമി എരുമേലി പശ്ചിമ ദേവസ്വത്തിന്റെ വകയായിരുന്നുവെന്ന് കാണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും, പാട്ട ഭൂമി തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് മേപ്പാഴൂര്‍ മന ജന്മിമാരും, ചെറുവള്ളി തോട്ടത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച് ചില സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.

ഇതേസമയം, ചെറുവള്ളി എസ്റ്റേറ്റില്‍ സഭയുടെ ഉടമസ്ഥത അംഗീകരിച്ചാല്‍ മാത്രമേ വിമാനത്താവളത്തിനു സ്ഥലം വിട്ടുനല്‍കൂ എന്ന് ബിലീവേഴ്‌സ് ചര്‍ച്ച് വ്യക്തമാക്കി. തോട്ട ഭൂമിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന് എതിരല്ല. സ്ഥലം സൗജന്യമായി വിട്ടു നല്‍കുമെന്നോ ഇല്ലെന്നോ ഉള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ബിലീവേഴ്‌സ് പിആര്‍ഒ ഫാ. സിജോ പന്തപ്പള്ളില്‍ പറഞ്ഞു. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ സഭ തള്ളിയതാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും സഭയ്‌ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

Kerala

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.