Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തൈരിനെ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 12:59 pm IST
inLifestyle

മലയാളിയുടെ തീന്‍മേശയില്‍ തൈരിന് ഒഴിച്ചു കൂടാനാകാത്ത സ്ഥാനമുണ്ട്. തൈരിനെ നേര്‍പ്പിച്ച് മോര്, സംഭാരം എന്നിവയായും നാം ഉപയോഗിച്ചു വരുന്നു. ഇന്ത്യയില്‍ വളരെ പ്രാചീനകാലം മുതല്‍ തൈര് പ്രചാരത്തിലുണ്ട്. തൈരിന്റെ ഔഷധപരവും ആരോഗ്യപരവുമായ പ്രാധാന്യത്തെക്കുറിച്ച് പണ്ടുമുതല്‍ക്കേ ഭാരതീയ ഭിഷഗ്വരന്മാര്‍ ബോധവാന്മാരായിരുന്നു.

പാല്‍ പുളിച്ചു തൈരാകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം മൂലമാണെന്ന് ലൂയി പാസ്ചര്‍ കണ്ടുപിടിച്ചത് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. തൈരിനു സമാനമായ പാലുല്‍പന്നങ്ങളാണ് യോഗര്‍ട്ട്, കെഫീര്‍, കുമിസ് എന്നിവ. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ യോഗര്‍ട്ടിനാണ് പ്രചാരം കൂടുതല്‍.

പലരൂപഭാവങ്ങളില്‍

കൊക്കേഷ്യന്‍ പര്‍വതപ്രാന്തങ്ങളില്‍ ഉപയോഗിക്കുന്ന കെഫീര്‍ ഉത്പാദിപ്പിക്കുന്നത് കോലാട്, ചെമ്മരിയാട്, പശു എന്നിവയുടെ പാലില്‍നിന്നാണ്. റഷ്യയില്‍ പ്രചാരമുള്ള കുമിസ് ഉണ്ടാക്കുന്നത് കുതിരപ്പാലില്‍നിന്നാണ്. ടാറോ (ബാള്‍ക്കന്‍ ദ്വീപുകള്‍), മസ്സുന്‍ (യു.എസ്.), ഗിയോസു, മെസ്സോര്‍ഡ്‌സ്, സ്‌കിര്‍ എന്നിവയ്‌ക്ക് യോഗര്‍ട്ടിനോടു സാദൃശ്യമുണ്ട്. ടാറ്റെ എന്ന ഇനം പാലുത്പന്നമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ തൈരിനു സമാനമായി ഉപയോഗിക്കുന്നത്. തൈരും ഈന്തപ്പഴവും റംസാന്‍ നോമ്പ് വീടുന്നതിന് പശ്ചിമേഷ്യയില്‍ ഉപയോഗിച്ചു വരുന്നു.

പുരാതനനാടോടി കാലഘട്ടം മുതലുള്ള തുര്‍ക്കികളുടെ ഭക്ഷണത്തിന്റെ ഭാഗമാണ് തൈര്. പരമ്പരാഗതപാത പിന്തുടര്‍ന്ന്, തുര്‍ക്കികള്‍ ഏതാണ്ടെല്ലാ ഭക്ഷണവിഭവങ്ങള്‍ക്കുമൊപ്പം തൈര് ഉപയോഗിക്കുന്നു. യോഗര്‍ട്ട് എന്ന പദം തുര്‍ക്കിഷ് ഭാഷയില്‍ നിന്നുള്ളതാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ മഹ്മൂദ് കാശ്ഗാരി എഴുതിയ ദിവാന്‍ ലുഗാത് അല്‍ തുര്‍ക്ക് (തുര്‍ക്കിഷ് ഭക്ഷണവിഭവങ്ങള്‍) എന്ന ഗ്രന്ഥത്തില്‍ തൈരിന്റെ ഔഷധഗുണങ്ങള്‍ വിവരിക്കുന്നുണ്ട്.

ഫ്രഞ്ച് രാജാവിന് രോഗശാന്തി നല്‍കിയ യോഗര്‍ട്ട്

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് യോഗര്‍ട്ട് യൂറോപ്പിലെത്തിയത്. ഫ്രഞ്ച് രാജാവ് ഫ്രാന്‍സിസ് ഒന്നാമന് (1515 -47) കലശലായ വയറിളക്കം ബാധിക്കുകയും അന്നാട്ടിലെ വൈദ്യന്മാര്‍ക്ക് അത് സുഖമാക്കാന്‍ കഴിയാതെ വരുകയും ചെയ്തപ്പോള്‍, ഓട്ടൊമന്‍ തുര്‍ക്കിയിലെ സുല്‍ത്താന്‍ സുലെയ്‌മാന്‍ അയച്ചു കൊടുത്ത അദ്ദേഹത്തിന്റെ കൊട്ടാരം വൈദ്യനാണ് അത് ഭേദമാക്കാന്‍ കഴിഞ്ഞത്. അസുഖം മാറ്റുന്നതിന് യോഗര്‍ട്ടാണ് വൈദ്യന്‍ മരുന്നായി ഉപയോഗിച്ചത്.

വിഷാദരോഗവും തൈരും

തൈരിന്റെ ഉപയോഗം വിഷാദരോഗത്തെ പ്രതിരോധിക്കുമെന്നാണ് വാഷിങ്ടണിലെ വിര്‍ജീനിയ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. തൈരിലുളള ലാക്ടോബാസിലസ് ബാക്ടീരിയയ്‌ക്ക് ഒരാളുടെ മാനസികാരോഗ്യത്തെ സ്വാധിക്കാനാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

സൗന്ദര്യ സംരക്ഷണത്തിന്

നിത്യവും ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തിയാല്‍ ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും ഉണ്ടാകും. തൈരില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനാല്‍ അസിഡിറ്റി ഉണ്ടാവില്ല എന്ന് മാത്രമല്ല അമിതവണ്ണം ഉണ്ടാവാതെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

തൈര് നല്ലൊരു ക്‌ളെന്‍സറാണ്. ചര്‍മ്മം വൃത്തിയാക്കാന്‍ അത് ഉപയോഗിക്കാറുണ്ട്. തൈര് ശരീരത്തിലും തലയിലും പുരട്ടുന്നത് ശരീര സൗന്ദര്യത്തിനും നല്ലതാണ്. തൈരും കടലമാവും തുല്യ അളവിലെടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് മുഖക്കുരു മാറാനും മുഖത്തെ ചുളിവുകള്‍ കുറയുവാനും സഹായിക്കും.

തൈരും തക്കാളി നീരും യോജിപ്പിച്ച് ലേപനം ചെയ്താല്‍ മുഖകാന്തിയും മൃദുത്വവും വര്‍ദ്ധിക്കും. ഒരു പകുതി ചെറുനാരങ്ങയുടെ നീരും 50 ഗ്രാം തൈരും യോജിപ്പിച്ച് മുഖത്ത് പുരട്ടി അഞ്ച് മിനിറ്റിന് ശേഷം ഒരു ഫ്‌ളാനല്‍ ഉപയോഗിച്ച് തുടച്ചെടുക്കുക. പിന്നീട് ഒരു ഉണങ്ങിയ ടവ്വല്‍ കൊണ്ട് തുടയ്‌ക്കുക. തുടര്‍ന്ന് സോപ്പുപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ മുഖത്തിന്റെ ഇരുണ്ട നിറം മാറിക്കിട്ടും.

ഒരു ഷാംപൂ ആയും തൈര് ഉപയോഗിക്കാം. അരക്കപ്പ് ശുദ്ധമായ തൈര് വിരല്‍ത്തുമ്പുകള്‍ കൊണ്ട് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇരുപത് മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ തല കഴുകുക. പയര്‍ പൊടിയും തൈരും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം ഉപയോഗിച്ച് മുടി കഴുകിയാല്‍, തലമുടി പട്ട് പോലെ മിനുസമുള്ളതായി തീരും.

താരന്‍ മാറാന്‍

മൂന്നോ നാലോ ദിവസം പഴക്കമുള്ള അരക്കപ്പ് തൈരില്‍ ഒരു മുട്ടയുടെ വെള്ള അടിച്ച് ചേര്‍ക്കുക. ഈ മിശ്രിതം താരനുള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച്, ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ചിലതരം ചര്‍മ്മങ്ങളില്‍ തൈര് അലര്‍ജി ഉണ്ടാക്കാറുണ്ട്. ഇതറിയുന്നതിനായി ഒരല്പം തൈര് കൈതലങ്ങള്‍ക്ക് ഉള്ളിലോ താടിയുടെ താഴെ ഭാഗത്തോ പുരട്ടി നോക്കുക. നീറ്റലോ ചുവപ്പ് നിറമോ തടിപ്പോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കില്‍ തുടര്‍ന്ന് ഉപയോഗിക്കരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.