Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കൈയേറ്റക്കാര്‍ക്ക് ശുക്രദശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 09:05 pm IST
inVicharam

പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ വഞ്ചനയും കാപട്യവും ഒരിക്കല്‍ക്കൂടി പുറത്തായിരിക്കുന്നു. ദേവികുളം മേഖലയിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ പ്രത്യേകം നിയമിച്ച ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലംമാറ്റിക്കൊണ്ട് കയ്യേറ്റമാഫിയയ്‌ക്കൊപ്പമാണ് തങ്ങളെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുന്നു. സര്‍ക്കാരിന്റെയും കൈയേറ്റക്കാരുടെയും ഭീഷണികള്‍ക്ക് വഴങ്ങാതെ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടുപോയ ദേവികളും സബ്കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. സബ് കളക്ടര്‍ പദവിയില്‍ നാല് വര്‍ഷത്തെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞായിരുന്നു ഇത്. എന്നാലിപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം നല്‍കിയതിന്റെ കാരണമെന്തെന്ന് ഒരു വിശദീകരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിന്റെ പിന്‍ബലത്തിലും മതവിശ്വാസത്തിന്റെ മറപിടിച്ചും സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ സബ്കളക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. കൈയേറ്റക്കാര്‍ക്ക് വിടുപണി ചെയ്യാത്ത ഒരൊറ്റയാളെപ്പോലും തങ്ങള്‍ തങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഡയറക്ടറായി ശ്രീറാമിനെ മാറ്റി നിയമിച്ചതിനൊപ്പം അദ്ദേഹം കൊണ്ടുവന്ന രണ്ട് ഉദ്യോഗസ്ഥര്‍ പഴയ ലാവണങ്ങളിലേക്ക് തിരിച്ചുപോയിരുന്നു. ഇവര്‍ക്കുപുറമെയാണ് നാലുപേരെക്കൂടി ഒഴിപ്പിച്ചിരിക്കുന്നത്. ഇതോടെ കൈയേറ്റം ഒഴിപ്പിക്കുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ മാത്രമാണ് ഓഫീസില്‍ അവശേഷിക്കുന്നത്. ഈ നടപടിയോടെ ഓഫീസിന്റെ പ്രവര്‍ത്തനം ഫലത്തില്‍ നിലച്ചിരിക്കുകയാണ്.

കര്‍മരംഗത്ത് അസാമാന്യധീരതയോടെ ഉറച്ചുനിന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണമാണ് ഭരണത്തിന്റെ ഒത്താശയില്‍ സിപിഎം നടത്തിയത്. വൈദ്യുതി മന്ത്രിയായ എം.എം. മണിയും അദ്ദേഹത്തിന്റെ അനുജനും എംഎല്‍എയുമായ രാജേന്ദ്രനുമാണ് ഇതിന് നേതൃത്വം നല്‍കിയത്. ഒരു ക്രൈസ്തവ മത സംഘടന ഏക്കറുകണക്കിന് ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെതിരെ ഭരണത്തിന് നേതൃത്വം നല്‍കുന്ന പിണറായി തന്നെ രംഗത്തുവന്നത് പിണറായിയുടെ ജെസിബിയായി പ്രവര്‍ത്തിക്കുന്ന മണിക്കും കൂട്ടര്‍ക്കും നല്‍കിയ ആവേശം ചില്ലറയായിരുന്നില്ല. ജനരോഷം ഭയന്ന് കുറെക്കാലം അടങ്ങിയിരുന്നെങ്കിലും കിട്ടിയ ആദ്യ അവസരം ഉപയോഗിച്ച്, കൈയേറ്റക്കാരുടെ മുഖ്യശത്രുവായി മാറിയ ശ്രീറാമിനെ സ്ഥലംമാറ്റി കൂറ് തെളിയിക്കുകയായിരുന്നു ഇടതുസര്‍ക്കാര്‍. ജനവികാരത്തിന് തരിമ്പും വില കല്‍പ്പിക്കാതെ സംസ്ഥാനത്തിന്റെ താല്‍പര്യത്തെ ബലികഴിക്കുന്ന തീരുമാനമായിരുന്നു ഇത്. ഇക്കാര്യത്തില്‍ ഇനിയും പിന്നോട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഇടതുഭരണത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് കുപ്രസിദ്ധമാണ്. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന്റെ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് മലകയറ്റിവിട്ട മൂന്നു കരിമ്പൂച്ചകള്‍ അപമാനിതരായി. ജെസിബി ഉപയോഗിച്ച് ചില കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ടിവി ദൃശ്യങ്ങളിലൊതുങ്ങി വിഎസിന്റെ കയ്യേറ്റം ഒഴിപ്പിക്കല്‍. ഇവര്‍ക്ക് ചെയ്യാനായതിനെക്കാള്‍ കാര്യങ്ങള്‍ ഒറ്റയാള്‍ പട്ടാളത്തെപ്പോലെ ശ്രീറാമിന് ചെയ്യാന്‍ കഴിഞ്ഞുവെന്നത് സിവില്‍ സര്‍വീസിന്റെ അന്തസ്സ് ഉയര്‍ത്തുകയുണ്ടായി. വിഎസ് അയച്ച പരിചയ സമ്പന്നരായ കരിമ്പൂച്ചകളെ അപേക്ഷിച്ച് തുടക്കക്കാരനായിരുന്നു ശ്രീറാം. എന്നിട്ടും എതിര്‍പ്പുകളെ അവഗണിച്ച് ചുമതലകള്‍ നിര്‍വഹിച്ച ഈ ഉദ്യോഗസ്ഥന്‍ പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടായത് സ്വാഭാവികം. വിഎസില്‍നിന്ന് പിണറായിയിലെത്തുമ്പോഴും സ്വജനപക്ഷപാതത്തിനും ജനവിരുദ്ധതയ്‌ക്കും യാതൊരു മാറ്റവും വരുന്നില്ല.

നാല് ഉദ്യോഗസ്ഥരെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇത്തരമൊരു തിരക്കിട്ട നടപടി ആവശ്യമില്ലെന്ന നിലപാടാണത്രെ മന്ത്രിക്ക്. ഇതില്‍നിന്നുതന്നെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ കളക്ടറുടെ നടപടി ഏകപക്ഷീയവും സിപിഎമ്മിന്റെ സ്ഥാപിതതാല്‍പ്പര്യം സംരക്ഷിക്കാനുള്ളതുമാണന്ന് വ്യക്തമാവുന്നു. സിപിഐയുടെ ഇക്കാര്യത്തിലെ ആത്മാര്‍ത്ഥതയില്ലായ്‌മയും ഇരട്ടത്താപ്പും പലവട്ടം തെളിഞ്ഞതാണ്. വിഎസിന്റെ ഭരണകാലത്തെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയായിരുന്നു സിപിഐ. ഈ പ്രതിച്ഛായ നഷ്ടം നികത്തുന്നതിനായാണ് കാനത്തിന്റെ പാര്‍ട്ടി ചില എതിര്‍പ്പൊക്കെ പ്രകടിപ്പിക്കുന്നത്. ശ്രീറാമിനെ സബ് കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനെ സിപിഐ അനുസരണയോടെ പിന്തുണയ്‌ക്കുകയായിരുന്നല്ലോ. ഇതുകൊണ്ടുതന്നെ നാല് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചത് എത്രനാളത്തേക്കാണെന്ന് കണ്ടറിയണം. എന്നും വല്യേട്ടനുമുന്നില്‍ തലകുനിച്ച പാരമ്പര്യമേ കാനത്തിന്റെ പാര്‍ട്ടിക്കുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.