Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പുതിയ ചരിത്രത്തിലേക്ക് സമ്പദ്‌രംഗം കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 09:27 pm IST
inVicharam

ചൈനീസ് സാമ്പത്തിക രംഗം പിന്നോട്ടുപോകുന്നതിനിടെ ഇന്ത്യയുടെ സമ്പദ്ഘടന അതിശക്തമായി വളരുന്നതായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗം അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാക്കുകള്‍ക്ക് ശക്തിപകരുന്നതാണ് റിപ്പോര്‍ട്ട്. ഓഹരിവിപണി ചരിത്രത്തിലാദ്യമായി ഇന്നലെ 32,000 കടന്നതും ഇന്ത്യന്‍ സമ്പദ് രംഗത്തിന്റെ ഉണര്‍വ്വിനെയാണ് കാണിക്കുന്നത്. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയില്‍ പോലും ചരക്കുസേവന നികുതി നടപ്പാക്കിയ ഇന്ത്യന്‍ സര്‍ക്കാരിനെ അഭിനന്ദിക്കേണ്ടിവന്ന ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ഏറ്റവും മികച്ച നികുതി പരിഷ്‌ക്കരണമായി ജിഎസ്ടിയെ വിശേഷിപ്പിക്കുകയും ചെയ്തു.

2025വരെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യയുടേത് ആയിരിക്കും എന്നാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടിലുള്ളത്. 7.72 ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യ വരുംവര്‍ഷങ്ങളിലും നിലനില്‍ത്തും. ആഗോള സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയുടെ കേന്ദ്രം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മാറിക്കൊണ്ടിരിക്കുകയായിരുന്നെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയ്‌ക്ക് സമാനമായി സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന മറ്റൊരു രാജ്യം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഉഗാണ്ടയാണ്. ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും മികച്ച സാമ്പത്തിക മുന്നേറ്റങ്ങളാണ് നടത്തുന്നത്.

ഓഹരി വിപണിയില്‍ വ്യാഴാഴ്ച ദൃശ്യമായ വലിയ മുന്നേറ്റം ഇന്ത്യയുടെ സമ്പദ്ഘടന സുശക്തമായി തുടരുകയാണെന്നതിന്റെ സൂചനയാണ്. ബിഎസ്ഇ സെന്‍സെക്‌സ് 232 പോയിന്റ് ഉയര്‍ന്ന് 32,037 ത്തിലെത്തിയാണ് ഇന്നലെ ക്ലോസ് ചെയ്തത്. എന്‍എസ്ഇ സൂചിക 75.60 പോയിന്റ് നേട്ടത്തോടെ 9,891.70ത്തിലും എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായ നേട്ടത്തോടെയാണ് ഓഹരിവിപണികള്‍ മുന്നേറുന്നത്. വിപണിയില്‍ സമീപ കാലത്തൊന്നും ഇടിവ് ദൃശ്യമാകാത്തത് സമ്പദ് രംഗത്തിന്റെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്.

ആഭ്യന്തരവിപണിയിലും സമ്പദ് രംഗത്തിന്റെ കരുത്ത് പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. വിലക്കയറ്റത്തിലും പണപ്പെരുപ്പത്തിലും ഉണ്ടായ വലിയ കുറവ് ഇതിന്റെ ലക്ഷണമാണ്. തുടര്‍ച്ചയായ എട്ടുമാസങ്ങളില്‍ വിലക്കയറ്റത്തിന്റെ തോത് കുറച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിരിക്കുന്നു എന്നത് ചെറിയ നേട്ടമല്ല. ജൂണ്‍ മാസത്തെ കണക്കനുസരിച്ച് 1.54 ശതമാനമെന്ന ഏറ്റവും താഴ്ന്ന നിലയിലാണ് വിലക്കയറ്റ നിരക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. മെയ് മാസത്തില്‍ ഇത് 2.18 ശതമാനമായിരുന്നു. ഇതും റെക്കോര്‍ഡായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍ വിലക്കയറ്റത്തിന്റെ തോത് എത്തിയതെന്നതും ശ്രദ്ധേയമാണ്.

ഭക്ഷ്യ, ഇന്ധനവിലകളിലെ കുറവാണ് നിരക്ക് കുറയാന്‍ കാരണമെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇതേതുടര്‍ന്ന് പലിശ നിരക്ക് കുറയ്‌ക്കാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാറാകുമെന്നും സൂചനകളുണ്ട്. ജിഎസ്ടി നടപ്പായിത്തുടങ്ങിയതോടെ വരും മാസങ്ങളില്‍ വിലക്കയറ്റത്തിന്റെ തോത് ഇനിയും താഴേക്ക് എത്തും. സാധാരണക്കാരായ ജനങ്ങളുടെ മാസ ബജറ്റില്‍ വലിയ മിച്ചം ലഭിക്കുന്ന സാഹചര്യമാണ് ഇതെല്ലാം സൃഷ്ടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നടത്തിയ പൊളിച്ചെഴുത്തുകളുടെ സദ്ഫലങ്ങള്‍ വരും നാളുകളില്‍ ദൃശ്യമാകുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും.

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന്റെ ഫലമായി മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും ഗുണഫലങ്ങള്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ പുതിയ നികുതിപരിഷ്‌കരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്താതിരിക്കാന്‍ കച്ചവടലോബി കിണഞ്ഞു ശ്രമിക്കുകയാണ്. ജിഎസ്ടി വന്നാലും വില അധികമൊന്നും കുറയാന്‍ പോകുന്നില്ലെന്ന് പ്രസ്താവനയിറക്കി കൊള്ളലാഭക്കാരായ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക് ചെയ്തത്. കോഴി കിലോയ്‌ക്ക് 87 രൂപക്ക് വില്‍ക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും വ്യാപാരികള്‍ കൂട്ടാക്കുന്നില്ല. അവര്‍ 130 രൂപയിലേറെ വാങ്ങുകയാണ്. പരസ്പരവിരുദ്ധമായ പ്രസ്താവനകളിറക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തോമസ് ഐസക്കിന് ജിഎസ്ടിയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതിയില്‍ മാത്രമാണ് താല്‍പര്യം. ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതില്‍ അദ്ദേഹത്തിന് വലിയ വേവലാതിയൊന്നുമില്ല.

നോട്ടുനിരോധനത്തെ രാഷ്‌ട്രീയപ്രേരിതമായി എതിര്‍ക്കുകയാണ് മന്ത്രി ഐസക്ക് ചെയ്തത്. ജിഎസ്ടിയെ അനുകൂലിച്ച് അതിന്റെ പേരില്‍ ആളാവാന്‍ നോക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ പല പദ്ധതികളും കേരളം അട്ടിമറിക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യുകയാണ്. ജനങ്ങള്‍ ഈ പദ്ധതികളുടെ ഗുണഭോക്താക്കളായാല്‍ നരേന്ദ്ര മോദിക്ക് പിന്തുണയേറുമെന്ന ഭയമാണ് സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മിനുള്ളത്. ഇക്കാര്യത്തില്‍ കക്ഷിരാഷ്‌ട്രീയം മാറ്റിവച്ച് രാജ്യത്തെ സാമ്പത്തിക കുതിപ്പിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്മനസ്സ് ഇടതുസര്‍ക്കാര്‍ കാണിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.