കാസര്‍കോട്: കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ കടപ്പുറം സൗത്ത് മണ്ഡലത്തില്‍ 18 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മണ്ഡല പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നിയോജക മണ്ഡലങ്ങിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങള്‍ക്കും അന്നേദിവസം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
















