കോട്ടയം: ഗതാഗത നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണങ്ങളും വാഹനപരിശോധനകളും മുടക്കമില്ലാതെ നടക്കുന്നതിനിടയിലും ജില്ലയില്‍ അപകടങ്ങള്‍ പെരുകുന്നു. ചെറുകിട വാഹനങ്ങളേക്കാള്‍ കൂടുതല്‍ വലിയ വാഹനങ്ങളും ലക്ഷ്വറി കാറുകളുമാണ് അപകടത്തില്‍പെടുന്നത്. ജില്ലയില്‍ ഇന്നലെ മാത്രം മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. നിലവാരം മെച്ചപ്പെട്ട റോഡുകളാണ് അപകടങ്ങള്‍ കൂടുതലായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.
















