ന്യൂദല്‍ഹി: ജനാധിപത്യത്തിലൂടെ(Democracy) മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാനാവില്ലെന്നും തെരുവാധിപത്യത്തിലൂടെ(Mobocracy) മാത്രമേ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയൂ എന്നും പ്രസ്താവിച്ച ബുദ്ധിജീവിയാണ് യോഗേന്ദ്രയാദവ്. സമരത്തിന് നേഹ ബോറയുള്‍പ്പെടെയുള്ള ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ എത്രയോ കാലമായി മോദി സര്‍ക്കാരിനെതിരെ ഒരുക്കുന്നതിലും ഇയാള്‍ മുന്നിലാണ്. തെരുവാധിപത്യം അഥവാ മോബോക്രസി എന്നാല്‍ കലാപം, അട്ടിമറി എന്നൊക്കെയാണര്‍ത്ഥം. ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലും നടന്നതുപോലെ ഒരു കലാപത്തിലൂടെ മോദീഭരണം അവസാനിപ്പിക്കുക എന്നതാണ് ഇവരുടെ പ്ലാന്‍. ഇന്ത്യയില്‍ ഈ കലാപം സൃഷ്ടിക്കാന്‍ വന്‍തോതില്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് പണം ഒഴുക്കുന്നതായും വാര്‍ത്തയുണ്ട്. എന്തായാലും കഴിഞ്ഞ ദിവസം ജന്തര്‍മന്തറിലേക്ക് സമരം നടത്താന്‍ ജെഎന്‍യുവിലെ അതിതീവ്ര ഇടത് സംഘടനയായ എഐഎസ് എ നേതാവ് നേഹബോറയ്‌ക്കൊപ്പം പോവുകയായിരുന്ന യോഗേന്ദ്ര യാദവിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചിരിക്കുകയാണ്.
ജന്തര്‍മന്തറിലെ സിജെപി സമരത്തില്‍ പല സെലിബ്രിറ്റികളും പങ്കെടുത്തത് വന്‍തുക വാങ്ങിയിട്ടാണെന്നും ഈ തുക ഡീപ് സ്റ്റേറ്റ് വിവിധ എന്‍ജിഒകളിലൂടെ ഇന്ത്യയില്‍ ഒഴുക്കിയതാണെന്നും പറയുന്നു. രാജ്യദ്രോഹത്തിന് ഉപയോഗിക്കാന്‍ വേണ്ടി നല്‍കപ്പെടുന്ന വിദേശസംഭാവനകള്‍ നിര്‍ത്തലാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റിനെയും ഇന്ത്യയിലെ ആയിരക്കണക്കിന് എന്‍ജിഒകളെയും മതപരിവര്‍ത്തന ലോബികളെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇവരോടൊപ്പം ഇസ്ലാമിസ്റ്റുകളും ഇടത് പാര്‍ട്ടികളും പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കുകയാണ്.
അഴിമതിക്കെതിരായ അന്ന ഹസാരെയുടെ സമരത്തല്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന യോഗേന്ദ്ര യാദവ് പിന്നീട് നേതാവായി അരവിന്ദ് കെജ്രിവാള്‍ ഉയര്‍ന്നുവന്നപ്പോള്‍ കെജ്രിവാളിനെ വിമര്‍ശിച്ച് ആം ആദ്മിയില്‍ നിന്നും പുറത്തുപോയി. പല ഘട്ടങ്ങളിലുെ ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതില്‍ മുന്‍പന്തിയില്‍ ഉള്ള മുഖമാണ് യോഗേന്ദ്രയാദവിന്‍റേത്. 2020- 2021ല്‍ കര്‍ഷകസമരമുണ്ടായപ്പോള്‍ അതിന് നേതൃത്വം നല‍്കിയ വിവിധ കര്‍ഷകസംഘടനകളുടെ ഏകോപനസമിതിയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രധാനനേതാവായിരുന്നു യോഗേന്ദ്രയാദവ്.
സ്വന്തമായി സുരാജ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും വിജയിച്ചില്ല. ഒരിയ്‌ക്കല്‍ ആം ആദ്മിക്ക് വേണ്ടി മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടമായി. പക്ഷെ ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജന്‍റാണോ യോഗേന്ദ്രയാദവ് എന്ന് സംശയിക്കുന്നുണ്ട്.
തെരുവാധിപത്യത്തിലൂടെ മോദിയെ അട്ടിമറിക്കുക എന്ന ഡീപ് സ്റ്റേറ്റ് അജണ്ട കാര്യമായി യോഗേന്ദ്ര യാദവ് ഇന്ത്യയില്‍ പ്രചരിപ്പിച്ചതായി പറയുന്നു. പ്രത്യേകിച്ചും ദല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളിലെ ഇടത് വിദ്യാര്‍ത്ഥികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് യോഗേന്ദ്രയാദവ്. ഈയിടെ ജെഎന്‍യുവിലും മറ്റും മോദിയുടെ ഖബര്‍ ഉണ്ടാക്കും എന്ന രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ വ്യാപകമായത് യോഗേന്ദ്ര യാദവിനെപ്പോലുള്ളവരുടെ ഇടപെടലിന്റെ ഭാഗമായാണെന്ന് കരുതുന്നു.
മോദി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനപ്രസംഗത്തില്‍ ഒരു വാക്ക് ഉപയോഗിച്ചിരുന്നു. ദിമാഗി നക്സല്‍ എന്ന വാക്ക്. നക്സലുകളെ ഏതാണ്ട് ഇന്ത്യ ഇല്ലാതാക്കിക്കഴിഞ്ഞെന്നും പക്ഷെ ദിമാഗി നക്സലുകളെ കരുതിയിരിക്കണമെന്നുമായിരുന്നു മോദി അന്ന് നല്‍കിയ താക്കീത്. ഈ ദിമാഗി നക്സല്‍ എന്ന പദത്തിന് ഏറ്റവും അനുയോജ്യനാണ് യോഗേന്ദ്രയാദവ്. ‘ദിമാഗി നക്സൽ’ (Dimagi Naxal) എന്നാൽ ചിന്തകളിലും ആശയങ്ങളിലും നക്സൽ അല്ലെങ്കിൽ മാവോയിസ്റ്റ് സ്വാധീനമുള്ള, എന്നാൽ വനങ്ങളിലും മറ്റും സായുധ സമരം നടത്തുന്നതിന് പകരം സമൂഹത്തിൽ ബുദ്ധിജീവികളായി, അക്കാദമിക രംഗത്ത്, അല്ലെങ്കിൽ നഗരങ്ങളിൽ പ്രവർത്തിക്കുന്നവരെ സൂചിപ്പിക്കാൻ രാഷ്‌ട്രീയമായി ഉപയോഗിക്കുന്ന ഒരു പദമാണിത്. സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്ന ബുദ്ധിജീവികൾ, എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ, സാംസ്കാരിക പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരെ വിമർശിക്കാൻ മോദി ഉപയോഗിച്ച് പദമാണഅ ദിമാഗി നക്സല്‍ എന്നത്.
















