Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അനധികൃത പണപ്പിരിവ്: സ്‌കൂളിലെത്തിയ രക്ഷിതാവിനെ അക്രമിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 09:53 pm IST
in Kasargod

കാസര്‍കോട്: കുണ്ടംകുഴി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി സ്‌കൂള്‍ പ്രവേശനത്തിന് നടത്തിയ അനധികൃത പണപ്പിരിവ് വിവാദമാകുന്നു. ഇത് സംബനിധിച്ച് പരാതി നല്‍കിയ കുണ്ടംകുഴിയിലെ കൃഷ്ണഭട്ടിനെ പിടിഎ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇന്നലെ സ്‌കൂളിനകത്ത് വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് വിവാദമാകുന്നു. വിദ്യാര്‍ത്ഥി പ്രവേശനത്തോടനുബന്ധിച്ച് അനധികൃതമായി വികസന നിധിയിലേക്ക് വാങ്ങിയ പണം രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു.

വിദ്യാലയത്തിലെത്തി പണം കൈപ്പറ്റണമെന്നാവശ്യപ്പെട്ട് വിദ്യാലയത്തില്‍ നിന്നും പരാതിക്കാരന് രജിസ്‌ട്രേഡ് കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം പണം വാങ്ങാനാണ് വിദ്യാലയത്തിലെത്തിയത്. തുടര്‍ന്ന് പ്രധാനാധ്യാപിക പിടിഎ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു. പിടിഎ പ്രസിഡന്റും എസ്എംസി ചെയര്‍മാനും പ്രധാനാധ്യാപികയുടെ മുറിയിലെത്തുകയും കൃഷ്ണ ഭട്ടിനോട് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. അതിനിടെ കൃഷ്ണ ഭട്ടിന് എട്ടായിരം രൂപ പ്രധാനാധ്യാപിക നല്‍കുകയും അതിന്റെ കൈപ്പറ്റ് രസീത് വാങ്ങുകയും ചെയ്തു. ഈ സമയം വിദ്യാലയത്തിന് മുന്നില്‍ നൂറിലേറെ വരുന്ന സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. പണം വാങ്ങി പുറത്തേക്കെത്തുന്ന കൃഷ്ണ ഭട്ടിനെ ആക്രമിക്കുമെന്ന സ്ഥിതിയിലായിരുന്നു.

ഇതിനിടയില്‍ വിവരമറിഞ്ഞ് ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌കൂള്‍ പ്രധാനാധ്യാപികയുടെ മുറിയിലേക്കെത്തിയത് പിടിഎ പ്രസിഡന്റിനേയും എസ്എംസി ചെയര്‍മാനേയും ഞെട്ടിച്ചു. കൃഷ്ണ ഭട്ടിനെ കയ്യേറ്റം ചെയ്യാന്‍ തയ്യാറായി നിന്നവര്‍ക്ക് മുന്നിലൂടെ തന്നെ പോലീസ് കൃഷ്ണ ഭട്ടിനെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. പണം തിരിച്ചു വാങ്ങാന്‍ കത്തയച്ച് വരുത്തി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെ കയ്യേറ്റം ചെയ്യാന്‍ പ്രധാനാധ്യാപിക കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പിടിഎ പ്രസിഡന്റും എസ്എംസി ചെയര്‍മാനും ചേര്‍ന്നാണ് ജനങ്ങളെ സംഘടിപ്പിച്ചതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏതാനും പേര്‍ പണം വാങ്ങാന്‍ വിദ്യാലയത്തിലെത്തിയെങ്കിലും പണം തിരികെ നല്‍കിയില്ല. വിദ്യാലയത്തിലേക്ക് അടുത്ത ദിവസം വിളിപ്പിച്ച് പണം തിരികെ വേണ്ടെന്ന് മറ്റുള്ള രക്ഷിതാക്കളുടെ കൈയ്യില്‍ നിന്ന് എഴുതി വാങ്ങാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് കടുത്ത അച്ചടക്ക ലംഘനമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ പറയുന്നത്. ഇത്തരത്തിലുള്ള നീക്കത്തിന് പ്രധാനാധ്യാപിക സഹായം ചെയ്ത് കൊടുക്കുന്നതായി ആക്ഷേപമുണ്ട്.

അനധികൃതമായി വിദ്യാലയാധികൃതര്‍ പിരിച്ച പണം രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കാനുള്ള ഉത്തരവ് വിദ്യാലയാധികൃതര്‍ക്ക് പാലിക്കാതിരിക്കാന്‍ കഴിയില്ലെന്നും പാലിക്കാതിരുന്നാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത അധികൃതര്‍ വ്യക്തമാക്കി. കൃഷ്ണഭട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആന്റി കറപ്ഷന്‍ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.