കാസര്‍കോട്: പോളിടെക്‌നിക്കിലെ സീനിയര്‍ ക്ലര്‍ക്കിനെ രണ്ട് വര്‍ഷത്തിനിടയില്‍ നാല് തവണ സ്ഥലം മാറ്റിയതായി പരാതി. പുല്ലൂര്‍ ഗവ.ഐ.ടി.ഐയിലെ സീനിയര്‍ ക്ലര്‍ക്കും എക്‌സ് സര്‍വ്വീസ്മാനുമായ കെ.കെ. രവീന്ദ്രനെയാണ് യൂണിയന്‍ അംഗത്വമെടുക്കാത്തതിന്റെ പേരില്‍ നിരന്തരമായി സ്ഥലംമാറ്റുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. 2015 ല്‍ അദ്ദേഹത്തെ രണ്ട് തവണയാണ് സ്ഥലംമാറ്റിയത്. പൂല്ലൂരില്‍ നിന്ന് മടിക്കെയിലേക്കും അവിടെ നിന്ന് തിരച്ചും സ്ഥലമമാറ്റി കളിക്കുകയാണ് സര്‍ക്കാര്‍. അഞ്ച് മാസത്തിനിടയില്‍ രണ്ട് തവണവരെ സ്ഥലംമാറ്റിയിട്ടുണ്ട്. പലതവണ നേരിട്ടും മറ്റും യൂണിയന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും അംഗത്വമെടുക്കാത്തതിന്റെ വൈര്യാഗ്യമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
















