കാലിച്ചാനടുക്കം: ശാസ്ത്ര പഠനത്തിലെ അറിവുകള്‍ തേടി കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ പിലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ എത്തി. ശാസ്ത്ര പഠനത്തില്‍ മണ്ണില്‍ പൊന്നുവിളയിക്കാം എന്ന പാഠ്യപദ്ധതിയുടെ ഭാഗമായി അവ നേരില്‍ കാണണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഗവേഷണ കേന്ദ്രത്തില്‍ എത്തിയത്.
പിലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. മുത്തു, ഫാം ഓഫീസര്‍ ലേഖ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് തുടങ്ങിയ ആധുനിക തൈ ഉല്ലാദന കൃഷിരീതികള്‍ പരിചയപ്പെടുത്തി. നെല്‍കൃഷി രീതികള്‍, വിവിധതരം അലങ്കാര ചെടികള്‍, സങ്കര ഇനം തെങ്ങുകള്‍ അസോള കൃഷി എന്നിവ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെട്ടു. മലബാറി ആടുകള്‍, കാസര്‍കോട് കുള്ളന്‍ പശു, ചെമ്മരിയാട് എന്നിവയെ നേരില്‍ കണ്ടത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. പ്രധാനദ്ധ്യാപകന്‍ കെ.ജയചന്ദ്രന്‍, അധ്യാപകരായ എം.ശ്രീവിദ്യ, വി.കെ.ഭാസ്‌കരന്‍, സന്തോഷ്, ദിവ്യ, രവി എന്നിവര്‍ നേതൃത്വം നല്‍കി.
















