കാഞ്ഞങ്ങാട്: നഗരപ്രദേശത്തെ ദരിദ്രവിഭാഗത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്‌ക്കരിച്ച കേന്ദ്ര പദ്ധതിയായി ദേശീയ നഗര ഉപജീവനദൗത്യം (എന്‍യുഎല്‍എം) കാഞ്ഞങ്ങാട് നഗരസഭയിലും നടപ്പിലാക്കുന്നതിന് മുന്നോടിയായി സംരംഭകരെ കണ്ടെത്തുന്നതിന് യോഗം നടന്നു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ബാങ്കുകള്‍ വഴി ലോണ്‍ തരപ്പെടുത്തിക്കൊടുത്ത് സംരംഭകരാകാന്‍ ഇതിലൂടെ പ്രാപ്തരാക്കുന്നു. 2 ലക്ഷം രൂപ വരെ വ്യക്തികളും 10 ലക്ഷം രൂപ ഗ്രൂപ്പുകള്‍ക്കും നഗരസഭയുടെ ശുപാര്‍ശയോടെ ഈടില്ലാതൊണ് വായ്‌പ ലഭ്യമാക്കുന്നത്. 50000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.
















