കുമ്പള: പണത്തിനു മീതെ ഒരു വികസനവും നടക്കില്ലെന്ന് തെളിയിച്ച് കുമ്പള സി.എച്ച്.സി- കുണ്ടടുക്ക റോഡ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. ഹാര്‍ബര്‍ തീരദേശ റോഡ് ഫണ്ട് ഉപയോഗിച്ച് 33 ലക്ഷത്തോളം രൂപ ചിലവഴിച്ചു പണി പൂര്‍ത്തിയാക്കിയെന്ന് പറയപ്പെടുന്ന ഈ റോഡിന്റെ ആയുസ്സ് വെറും മാസങ്ങള്‍ മാത്രം.
പണം കീശയിലാകാന്‍ അശാസ്ത്രീയമായി നിര്‍മിച്ചു ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കീശ വീര്‍പ്പിക്കുകയാണ് ചെയ്തതെന്ന് ആരോപണമുണ്ട്. റോഡില്‍ പാകിയിരിക്കുന്ന കട്ടകള്‍ പലതും ഇളകികൊണ്ടിരിക്കുകയാണ്.
ഈ റോഡ് പുനര്‍ നിര്‍മിച്ചു ഗതാഗത യോഗ്യമാക്കി തുറന്നു കൊടുക്കണമെന്നും ഭാവിയില്‍ ഇത്തരം അഴിമതിക്കാരായ കോണ്‍ട്രാക്ടര്മാരെയും ഉദ്യോഗസ്ഥരെയും ഇത്തരം പ്രോജെക്ടില്‍ നിന്ന് ഒഴിവാക്കി, നിലവില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















