ചെറുതുരുത്തി: സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിയ്‌ക്കുമ്പോഴും സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം ചെറുതുരുത്തി എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍.
എല്‍.കെ.ജി, യു.കെ.ജി ക്ലാസുകള്‍ക്കു പുറകിലായി ഏറെ നാളായി ഉപയോഗശൂന്യമായി കിടക്കുന്ന ബയോഗ്യാസ് പ്ലാന്റില്‍ ഉള്ള ചാണകത്തില്‍ മഴ പെയ്തതോടെ വെള്ളം കെട്ടികിടന്ന് പുഴുക്കളുടേയും കൊതുകിന്റെയും ആവാസ കേന്ദ്രമായി മാറിയിരിയ്‌ക്കയാണ്.
ദുര്‍ഗന്ധവും കൊതുക് ശല്യവും മൂലം ക്ലാസില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ആരോപണമുണ്ട്. രക്ഷിതാക്കളുടെ പരാതി പരാതി പ്രകാരം ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും സ്‌കൂള്‍ അധികൃതരോട് ശുചീകരണം നടത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ജില്ലയില്‍ എല്‍.പി വിഭാഗത്തില്‍ കൂടുതല്‍ കുട്ടികള്‍ പഠിയ്‌ക്കുന്ന വിദ്യാലയത്തിലാണ് ഈ അനാസ്ഥ.
















