വൈക്കം: കീഴൂര്‍ ഭഗവതി ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്ന് കീഴ്ശാന്തിയെ പുലഭ്യം പറഞ്ഞ് അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി വൈക്കം താലൂക്ക് സമതി ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണ്. വെള്ളൂര്‍ സ്വദേശി നികിതകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടത്തിയതെന്ന് ക്ഷേത്രോപദേശ സമതി നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇയാളുടെ നേതൃത്വത്തിലാണ് വെള്ളൂര്‍,ചെമ്മനാകരി തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ക്കും ബിജെപി ഓഫീസുകള്‍ക്കും നേരെ ആക്രമണം നടത്തിയതെന്നും ഹിന്ദു ഐക്യവേദി പ്രസ്താവനയില്‍ പറഞ്ഞു.
















