Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സ്‌കൂള്‍ പ്രവേശനത്തിന് പണപ്പിരിവ്: വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2017, 10:49 am IST
inKasargod

കാസര്‍കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ പ്രവേശന സമയത്ത് പല പേരുകളിലായി വിദ്യാര്‍ത്ഥികളില്‍ നിന്ന പിരിച്ച് അനധികൃത് പണം തിരിച്ച് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. പണപ്പിരിവ് നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ഉത്തരവ് നല്‍കി. കുട്ടികളില്‍ നിന്നും പ്രവേശന സമയത്ത് അനധികൃതമായി വാങ്ങിയ പണം ഒരാഴ്ചക്കുള്ളില്‍ തിരിച്ചു നല്‍കാനാണ് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിര്‍ബന്ധ പണപ്പിരിവ് നടന്നതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കൃഷ്ണഭട്ടെന്ന വ്യക്തി ഡിഡിഇയിക്കും, വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ഡിഡിഇ ഇപ്പോള്‍ മുമ്പ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മേധാവികള്‍ക്ക് കത്തയച്ചത്. പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഇത്തരവില്‍ പിടിഎ ഫണ്ട് പിരിക്കുന്നതിനുള്ള തുക നിശ്ചയിച്ച് നല്‍കിയിരുന്നതായും വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായി വിദ്യാഭ്യാസ സംരക്ഷണ യഞ്ജം എന്ന പേരില്‍ പല സ്‌കൂളുകളും വ്യാപകമായി വന്‍ തുക സംഭാവന പിരിക്കുന്നതായുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍ പിടിഎ ആവശ്യപ്പെടുന്ന തുക സംഭാവന നല്‍കിയില്ലെങ്കില്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാറില്ലെന്ന് പരാതിയും ഉയര്‍ന്നിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുകയില്‍ കൂടുതല്‍ പിരിക്കാന്‍ പാടില്ലെന്ന് അടിയന്തിരമായി എല്ലാ പ്രധാനാധ്യാപകര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കേണ്ടതാണെന്നും ഡിപിഐ ഉത്തരവില്‍ പറയുന്നു. കൂടാതെ കുട്ടികളില്‍ നിന്ന് അധികപിരിവ് നടത്തിയ പ്രഥമാധ്യാപകരോട് വിശദീകരണം ചോദിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടു. കുണ്ടംകുഴി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലെ പ്രവേശനത്തിന് 5,000 രൂപ മുതല്‍ 10,000 രൂപ വരെ പിരിച്ചതുമായി ബന്ധപ്പെട്ടാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. ഒരു രക്ഷിതാവില്‍ നിന്ന് തന്നെ രണ്ട് രശീതുകളിലായി സ്‌കൂള്‍ പ്രവേശന സമയത്ത് 10000 രൂപയാണ് സ്‌കൂളുകാര്‍ വാങ്ങി യത്. പിടിഎയുടേയും, വികസന നിധിയുടെയും മറ്റും പേരുകളിലാണ് ഈ വിദ്യാലയത്തില്‍ രശീതുകള്‍ നല്‍കിയിരിക്കുന്നത്. ഇങ്ങനെ നല്‍കിയ പല രശീതുകളിലും കൃത്യമായ ഒപ്പോ, സീലുകളോ ഇല്ലായിരുന്നു.

എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനും അനധികൃത പണപ്പിരിവ് നടക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. പല സ്‌കൂളുകളും കുട്ടികളില്‍ നിന്ന് അനധികൃതമായി പണം പിരിക്കുന്നത് ട്രസ്റ്റിന്റെയും മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും മറ്റും പേരിലാണ്. ഇത് നിയമ നടപടി ഒഴിവാക്കാനുള്ള അടവാണ്. പരാതിയുയര്‍ന്നാല്‍ മാനേജമെന്റിന് സ്വമേധയാ നല്‍കിയ സംഭാവന നല്‍കിയതാണെന്ന് പറഞ്ഞ് തടിതപ്പാന്‍ സാധിക്കുമെന്നാണ് മാനേജ്‌മെന്റുകള്‍ കരുതുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.