കോട്ടയം: ജില്ലയിലെ ആറ് മത്സ്യ തൊഴിലാളികള്‍ക്ക് കടാശ്വാസമായി സര്‍ക്കാര്‍ അനുവദിച്ച തുക ഉടന്‍ ബാങ്കില്‍ വരവ് വയ്‌ക്കണമെന്ന് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ് ഗോപിനാഥന്‍ ഉത്തരവ് നല്‍കി.
ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ വൈക്കം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ ബന്ധപ്പെട്ട ബാങ്ക് അധികൃതരേയും ഉദ്യോഗസ്ഥരേയും പരാതിക്കാരേയും വിസ്ഥരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഉത്തരവില്‍ രണ്ടാഴ്‌ച്ചക്കകം നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കമ്മീഷനംഗങ്ങളായ കൂട്ടായി ബഷീര്‍, വി.വി ശശീന്ദ്രന്‍ എന്നിവരും അദാലത്തില്‍ സംബന്ധിച്ചു.
















