Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആദിവാസിക്കെന്താ, കാര്‍ വാങ്ങിക്കൂടേ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 09:33 pm IST
in Vicharam

ഞാന്‍ കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടുനടക്കുന്ന വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആദിവാസികള്‍ കാറ് വാങ്ങിയാല്‍ സഹിക്കാവുന്ന സമൂഹമല്ല പലപ്പോഴും ഞങ്ങളുടെ മുന്നിലുള്ളത്. സ്വന്തം പറമ്പിലെ കുരുമുളക് വിറ്റുകിട്ടിയ പൈസ ഉപയോഗിച്ചാണ് കാര്‍ വാങ്ങിയത്. ബാക്കി തുക വായ്‌പ എടുത്തു. അത് മാസഗഡുക്കളായി തിരിച്ചടയ്‌ക്കണം.

1995ല്‍ ആണ് ഞങ്ങള്‍ പനവല്ലിയില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചത്. വെള്ളമുണ്ടയിലെ സമരത്തിനുശേഷമായിരുന്നു ഇത്. പനവല്ലിയിലെ കൂമുള്ളിന്‍കാട് വെട്ടിത്തെളിച്ചാണ് സമരം നടത്തിയത്. അന്ന് നാട്ടുകാര്‍ പറഞ്ഞത്, ആദിവാസികള്‍ കാടൊന്നും വെട്ടിത്തെളിക്കില്ലെന്നായിരുന്നു. നാല് മുള്ളുകൊള്ളുമ്പോള്‍ അവര്‍ ഇട്ടിട്ട് പോകുമെന്ന് പറഞ്ഞവരുമുണ്ട്. ഞങ്ങള്‍ പുറത്തിറങ്ങിയാല്‍ പലരും കൂവി കളിയാക്കുമായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് സമരം നടത്തിയത്.

ഓരോ കുടുംബവും അവര്‍ക്ക് പറ്റാവുന്ന ഭൂമി വെട്ടിത്തെളിച്ച് എടുക്കാനാണ് പറഞ്ഞത്. അങ്ങനെ ഓരോരുത്തരും കാട് വെട്ടിത്തെളിച്ച് അവരവര്‍ക്കുവേണ്ട ഭൂമി സ്വന്തമാക്കി. ഞാനും അമ്മയും അനിയത്തിയും എല്ലാവരുംചേര്‍ന്ന് വെട്ടിത്തെളിച്ചെടുത്തതാണ് ഇന്ന് താമസിക്കുന്ന ഒന്നേകാലേക്കര്‍ ഭൂമി. ഈ ഭൂമിയില്‍ കാപ്പിയും കുരുമുളകും സമൃദ്ധമായി വിളയുന്നു. ഞങ്ങള്‍ എല്ലുമുറിയെ പണിയെടുത്താണ് മണ്ണിനെ പൊന്നാക്കിയത്. 52 കുടുംബങ്ങളും അങ്ങനെതന്നെ. കുരുമുളക് നന്നായി തിരിയിട്ടാല്‍ ഒരുകൊല്ലം പത്ത് ലക്ഷം രൂപയുടെ കുരുമുളക് ഞങ്ങള്‍ക്ക് മാത്രമായി കിട്ടും. സമരഭൂമിയിലെ ഓരോ കുടുംബവും മണ്ണില്‍ പൊന്നുവിളയിക്കുന്നു.

സംശയമുള്ള ആര്‍ക്കും ഇവിടെവന്ന് ഇത് കാണാവുന്നതാണ്. ആദിവാസിക്ക് ഭൂമി നല്‍കിയാല്‍ അവര്‍ പണിയെടുക്കില്ലെന്ന് പറയുന്നവരോടുള്ള ഒരു മറുപടി കൂടിയാണിത്.

ഇന്ന് പലരും എന്റെ വരുമാന സ്രോതസ്സ് ചോദിക്കുന്നു. മുന്‍പ് എനിക്ക് ഒരു ജീപ്പ് ഉണ്ടായിരുന്നു. സമര പരിപാടികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ ജീപ്പാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ജീപ്പ് വിറ്റു. കഴിഞ്ഞവര്‍ഷം ഞാന്‍ മൂന്ന് ഏക്കര്‍ വയല്‍ പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തിരുന്നു. നേരാംവണ്ണം വില ലഭിച്ചാല്‍ അതിന് പത്ത് ലക്ഷത്തിലധികം കിട്ടുമെന്ന് ആര്‍ക്കാണ് അറിയാത്തത്. കിട്ടിയ പണത്തിന്റെ കണക്കൊന്നും ഞാന്‍ പറയുന്നില്ല. സ്വന്തമായി ഉപയോഗിക്കുന്നതിന് ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയും നടത്തിയിരുന്നു.

ഞാന്‍ കൃഷി ചെയ്യുന്നതിനോടൊപ്പം സമരഭൂമിയിലെ മറ്റുള്ളവരെയും കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. സത്യസന്ധമായി കൃഷി ചെയ്തു ജീവിച്ചുവരുന്ന ധാരാളം ആദിവാസികള്‍ വയനാട്ടിലുണ്ട്. അവരാരും നന്നാകരുതെന്നാണ് ചിലരുടെ ആഗ്രഹം. ഒരുകാലത്ത് ആദിവാസി കുട്ടികളെ സ്‌കൂളില്‍ അയയ്‌ക്കില്ലായിരുന്നു. കാരണം, ഉടയോരുടെ വീടുകളില്‍ കുഞ്ഞിനെ നോക്കാനൂം അടുക്കളപ്പണിക്കും ഇവരെ വേണം. ഇന്നും തിരുനെല്ലി പഞ്ചായത്തിന്റെ പല ഭാഗത്തുനിന്നും കുട്ടികളെ പണിക്ക് കൊണ്ടുപോകുന്നു.

പലപ്പോഴും പലതും പുറംലോകമറിയുന്നില്ല. ഞങ്ങടെ സമുദായത്തിനെ നന്നാക്കുക, അതോടൊപ്പം മുഴുവന്‍ ആദിവാസികളെയും സ്വയം പര്യാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് എന്റെ മുന്നിലുള്ള കര്‍ത്തവ്യം. അതിന് വേണ്ടതെല്ലാം ഞാന്‍ ചെയ്യും. ചിലര്‍ക്ക് രസിക്കാത്തത് ഞാന്‍ എന്‍ഡിഎയുടെ ഭാഗമായതാണ്. ഇത്രയുംകാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രം ഭരിച്ച, ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു പഞ്ചായത്തിലാണ് ഞാന്‍ താമസിക്കുന്നത്. ഇവിടുത്തെ ആദിവാസികളുടെ അവസ്ഥ, വിമര്‍ശിക്കുന്നവര്‍ ഒന്ന് പഠിക്കുന്നത് നന്നായിരിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസി അവിവാഹിത അമ്മമാരുള്ള പഞ്ചായത്താണല്ലോ തിരുനെല്ലി. ആദിവാസി ക്ഷേമത്തിന്റെ കാര്യം പറയുമ്പോള്‍ ഇടതു-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണ്. അവര്‍ക്ക് ദേഷ്യം ജാനുവിനോടല്ല, ആദിവാസികളോടാണ് എന്നുള്ള യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. ജാഥയുടെ നീളം കൂട്ടാന്‍ ഇനി ഇവരെ കിട്ടില്ല.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.