കോട്ടയം: അച്യുതമേനോന്‍ സര്‍ക്കാരിന്റെ മാതൃകയിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ വേണമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. കേരള ജനപക്ഷത്തിന്റെ സംസ്ഥാന സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനായി സിപിഐയും കോണ്‍ഗ്രസും മുസ്ലീം ലീഗും ഒന്നിക്കണം. കാനം രാജേന്ദ്രന്‍ ഇതിന് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിച്ചഭൂമിയും കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകളും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എസ്. ഭാസ്‌ക്കരപിള്ള അദ്ധ്യക്ഷനായി. എംടി ജോസഫ്, മാലേത്ത് പ്രതാപചന്ദ്രന്‍, ജോയി സ്‌കറിയ, ജോസ് കോലടി, ബേബി പാറക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















