കോട്ടയം: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഒരു വാക്ക് പോലും മോശമായി സംസാരിച്ചിട്ടില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. രാഷ്ടീയത്തില്‍ താന്‍ തുടക്കകാരനാണ്. അതുകൊണ്ട് തന്നെ തെറ്റുകള്‍ സംഭവിക്കാം. അത് സ്വഭാവികം മാത്രമാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. വിമര്‍ശനങ്ങള്‍ ഒരു നല്ല നേതാവാകാന്‍ വേണ്ടിയാണ്. അത് ആ രീതിയില്‍ സ്വീകരിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും അത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാമ്പാടിയില്‍ പൊന്‍കുന്നം വര്‍ക്കി അനുസ്മരണത്തിനും നവലോകം ചെറുകഥാ അവാര്‍ഡ് വിതരണത്തിനും എത്തിയതാണ് മുകേഷ്.
















