തിരുവനന്തപുരം: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
അന്വേഷണ സംഘത്തലവന്‍ അറിയാതെയാണ് രണ്ട് താരങ്ങളെ ചോദ്യം ചെയ്തതെന്ന് വിവരം പുറത്തുവരുന്നുണ്ട്. അന്വേഷണം വഴിതെറ്റാന്‍ കാരണം മുഖ്യമന്ത്രിയുടെ നിലപാടാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
















