തൃശൂര്‍: ശങ്കരപാരമ്പര്യത്തിലെ ഇളമുറ സ്വാമിയാരായി ഇനി പ്രൊഫ. ഒറവങ്കര അച്യുതന്‍ നമ്പൂതിരി. പാല ശ്രീരാമകൃഷ്ണ കോളേജിലെ അധ്യാപകനായിരുന്ന അച്യുതന്‍ നമ്പൂതിരി ജൂലൈ അഞ്ചിന് നടുവില്‍ മഠത്തിലെ ഇളമുറ സ്വാമിയാരായി അവരോധിക്കപ്പെടും.
മൂപ്പില്‍ സ്വാമിയാര്‍ നീലകണ്ഠഭാരതിയുടെ പിന്മുറക്കാരനായാണ് അച്യുതന്‍ നമ്പൂതിരി സന്യാസദീക്ഷ സ്വീകരിക്കുന്നത്.
എട്ടാമത്തെ വയസ്സില്‍ ബ്രഹ്മസ്വംമഠത്തില്‍ വേദപഠനത്തിനെത്തിയ അച്യുതന്‍ നമ്പൂതിരിയുടെ മനസ്സില്‍ വേദവും വേദാന്തവും സന്യാസവുമെല്ലാം അക്കാലം മുതലെ ഉണ്ടായിരുന്നു.
കവി കൂടിയായ അച്യുതന്‍ നമ്പൂതിരി ഭാഗവതസപ്താഹങ്ങള്‍ക്കായി ഇന്ത്യമുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. വേദജ്ഞാനം ആധാരമാക്കി നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
നല്ലൊരു പ്രഭാഷകന്‍ കൂടിയാണ് അച്യുതന്‍ നമ്പൂതിരി. മാള ഐരാണിക്കുളം സ്വദേശിയായ പണ്ഡിതനും വിവര്‍ത്തകനുമായ ഒറവങ്കര നാരായണന്‍ നമ്പൂതിരിയുടെ മകനാണ് പ്രൊഫ. ഒറവങ്കര അച്യുതന്‍ നമ്പൂതിരി.
20 വര്‍ഷത്തിനുശേഷമാണ് ബ്രഹ്മസ്വംമഠത്തില്‍ സന്യാസവരോധം നടക്കുന്നത്. ശങ്കരാചാര്യരുടെ ശിഷ്യനായ ഹസ്താമലകാചാര്യന്‍ സ്ഥാപിച്ചതാണ് നടുവില്‍മഠം. 1200ല്‍പ്പരം വര്‍ഷങ്ങളായി നിരന്തരം ഇവിടെ വേദപഠനം നടന്നുവരുന്നു.
















