വൈക്കം: അന്ധകാര തോട്ടിലെ നീരൊഴുക്ക് ശക്തിപ്പെടുത്താന്‍ നഗരസഭാ ടൗണ്‍ ഹാളിന് സമീപത്തെ ഇടുങ്ങിയ കലുങ്ക് പൊളിച്ചുനീക്കി പൂതിയ കലുങ്കിന്റെ നിര്‍മ്മാണം തുടങ്ങി. തോടിന്റെ വീതികുറച്ച് നിര്‍മ്മിച്ചിരുന്ന കലുങ്ക് അന്ധകാരതോട്ടിലെ നീരൊഴുക്ക് കുറക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്. ഈ കലുങ്ക് പൊളിച്ച് തോടിന്റെ ഒഴുക്ക് തടസപ്പെടുത്താത്ത വിധമാണിപ്പോള്‍ നിര്‍മ്മാണം. പടിഞ്ഞാറെ നടയില്‍ കച്ചേരികവലയ്‌ക്ക് മുന്‍വശത്തായി പ്രധാന നിരത്തില്‍ തോട്ടില്‍ കലുങ്ക് വീതികൂട്ടി നിര്‍മ്മിച്ചപ്പോള്‍ തോടിന് കുറുകെ കടന്നുപോകുന്ന പൈപ്പുകളും കേബിളുകളും നീരൊഴുക്ക് തടസപ്പെടാത്ത വിധം മാറ്റി സ്ഥാപിക്കാതിരുന്നത് ഈ ഭാഗത്തെ ഒഴുക്ക് നിലയ്‌ക്കുന്നതിന് ഇടയാക്കിയിരിന്നു. ഇരുവശവും സംരക്ഷണഭിത്തി കെട്ടി തോടിന്റെ അടിഭാഗം കോണ്‍ക്രിറ്റ് ചെയ്ത് മീതെ സ്ലാബിട്ട് ബൈപ്പാസ് റോഡാക്കിമാറ്റുന്നതിന് നബാഡ് സ്‌കീമില്‍ പെടുത്തിയാണ് തുക അനുവദിച്ചത്. ഇതിന്റെ ആദ്യഘട്ടമായി 350 മീറ്ററും, രണ്ടാം ഘട്ടമായി 300 മീറ്ററും സൈഡ് കെട്ടി തോടിന്റെ അടിഭാഗം കോണ്‍ക്രിറ്റ് ചെയ്തുകഴിഞ്ഞു. രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായ കലുങ്ക് നിര്‍മ്മാണ മാണിപ്പോള്‍ പുരോഗമിക്കുന്നത്. തോടിന്റെ ശേഷിക്കുന്ന ഭാഗങ്ങളും സംരക്ഷണ ഭിത്തികെട്ടി കോണ്‍ക്രിറ്റ് ചെയ്തു മീതെ സ്ലാബിട്ട് ഗതാതഗയോഗ്യമാക്കിയാല്‍ തോടിന്റെ ഇരുവശത്തുമുള്ള 200 റോളം കുടുബങ്ങളുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുന്ന മലിനികരണ പ്രശനത്തിന് പരിഹാരമാകും.
















