കൊച്ചി: കൊച്ചി പുറംകടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിക്കാനിടയാക്കിയ സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കം മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു. ക്യാപ്റ്റനായ ജോര്ജിയനാക്കീസ് അയോണീസ്, സെക്കന്‍ഡ് ഓഫീസര്‍ അത്താനേഷ്യസ്, ജീവനക്കാരാനായ സെവാന കോടതി റിമാന്‍ഡ് ചെയ്തത്.
ക്യാപ്റ്റനെതിരെ ഐപിസി 304 വകുപ്പു പ്രകാരം മനപൂര്‍വ്വമായുള്ള നരഹത്യയ്ക്ക് കോസ്റ്റല്‍ പോലീസ് കേസെടുത്തിരുന്നു. മൂവരുടെയും അറസ്റ്റ് ഇന്ന് രാവിലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് തയ്യാറാണെന്ന് കപ്പലുടമ ഹൈക്കോടതിയെ അറിയിച്ചിരുന്നു.കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും.
ജൂണ്‍ 10നാണ് അപകടമുണ്ടായത്. കാര്‍മല്‍മാത മത്സ്യബന്ധന ബോട്ടിനെ പാനമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍-എല്‍ എന്ന കപ്പലില്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. ഫോര്‍ട്ട്കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടു പേര് മരിച്ചിരുന്നു. ഒരാളെ കാണാതായി. സംഭവ ശേഷം നിര്‍ത്താതെ പോയ കപ്പല്‍ പിന്നീട് നാവിക സേനയും തീരദേശ സേനയും ചേര്‍ന്നാണ് പിടികൂടിയത്.
കപ്പല്‍ ഇതുവരെയും തുറമുഖത്തേയ്ക്ക് അടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
















