Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടിയെ ആക്രമിച്ച കേസ്; അന്വേഷണം മറ്റൊരു സ്ത്രീയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 10:06 pm IST
in Kerala

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ്. കേസില്‍ ഇതുവരെ ഉള്‍പ്പെടാതിരുന്ന ഒരു സ്ത്രീയിലേയ്‌ക്ക് അന്വേഷണം നീളുമെന്ന് സൂചന. അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനോട് പറഞ്ഞ ‘മാഡ’ത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുക. സോളാര്‍ കേസിലെ പ്രതി സരിതാ എസ്. നായര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഫെനി. കേസില്‍ ഫെനിയെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും സൂചന.

പള്‍സര്‍ സുനിക്ക് കീഴടങ്ങാന്‍ സഹായം ആവശ്യപ്പെട്ട് രണ്ടു പേര്‍ ഫെനിയെ സമീപിച്ചിരുന്നെന്ന ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സുനിക്ക് സഹായം ചോദിച്ചെത്തിയവര്‍ ഫീസടക്കമുള്ള കാര്യങ്ങള്‍ ‘മാഡ’ത്തോട് ചോദിച്ചിട്ട് പറയാമെന്നും ഫെനിയോട് പറഞ്ഞിരുന്നു. ഇക്കാര്യം ഫെനി ദീലീപിനോട് വ്യക്തമാക്കിയിരുന്നു. ദിലീപ് കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ്, ഇതുവരെ അന്വേഷണ പരിധിയില്‍ വരാതിരുന്ന സ്ത്രീയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നത്.

നടന്‍ ദിലീപിനെ കേസുമായി ബന്ധപ്പട്ട് പോലീസ് കഴിഞ്ഞദിവസം 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇനിയും ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തില്‍ ദിലീപിനെ ഭൂരിഭാഗം താരങ്ങളും പിന്തുണച്ചിരുന്നു. ഇതില്‍ വനിതാ താരങ്ങളുടെ സംഘടന അതൃപ്തിയും അറിയിച്ചു. ദിലീപിനെ പിന്തുണച്ച് സംസാരിച്ച ഇടത് ജനപ്രതിനിധികളായ ഇന്നസെന്റിനെതിരെയും മുകേഷിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇടത് പാര്‍ട്ടികള്‍ പോലും ഇവരുടെ നിലപാടിനെതിരെ രംഗത്തെത്തി.

സര്‍ക്കുലര്‍ പരിശോധിക്കും: ബെഹ്‌റ

തിരുവനന്തപുരം: എഡിജിപി സന്ധ്യ മാത്രം കേസ് അനേ്വഷിക്കേണ്ടെന്ന സെന്‍കുമാറിന്റെ സര്‍ക്കുലര്‍ ഏതു സാഹചര്യത്തിലാണെന്നത് പരിശോധിക്കുമെന്ന് സ്ഥാനമേറ്റ പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ. ഉദേ്യാഗസ്ഥര്‍ ഒരുമിച്ച് അനേ്വഷണം നടത്തണമെന്ന പരാമര്‍ശം സെന്‍കുമാറിന്റെ അഭിപ്രായമാണ്. ഒരു പോലീസ് മേധാവി എന്ന നിലയില്‍ അദ്ദേഹത്തിന്റെ വീക്ഷണത്തെ ബഹുമാനിക്കണം. നടിയുടെ കേസില്‍ താന്‍ നിയോഗിച്ച ടീമില്‍ സെന്‍കുമാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. വളരെ അനുഭവ സമ്പന്നരായ ടീമാണ് അനേ്വഷിക്കുന്നത്. എത്രയും പെട്ടെന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കും. നടന്‍ ദിലീപ് മുന്‍പ് തനിക്ക് തന്ന പരാതി പ്രതേ്യക അനേ്വഷണ സംഘത്തിന് കൈമാറിയിരുന്നു. അവര്‍ അത് അനേ്വഷിക്കും. അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചാലേ വ്യക്തമാവൂയെന്നും ബെഹ്‌റ പറഞ്ഞു.

ഒഴിയും മുന്‍പ് സെന്‍കുമാര്‍: അനേ്വഷണം ശരിയല്ല

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സ്ഥാനമൊഴിഞ്ഞ ഡിജിപി ടി.പി. സെന്‍കുമാര്‍. വിരമിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും എഡിജിപി ബി. സന്ധ്യക്കെതിരെ പരാമര്‍ശം നടത്തിയും വ്യക്തമാക്കി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്രകശ്യപാണ് അനേ്വഷണ സംഘത്തലവനെന്നും അദ്ദേഹവുമായി കൂടിയാലോചിച്ചു നടപടികള്‍ എടുത്താല്‍ മതിയെന്നും സന്ധ്യയെ സെന്‍കുമാര്‍ ഓര്‍മിപ്പിക്കുന്നു. അനേ്വഷണം ശരിയായ ദിശയിലല്ല മുന്നോട്ടുപോകുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിന്റെ നടപടി.  ദിനേന്ദ്രകശ്യപിനോട് അനേ്വഷണ വിവരം തിരക്കിയപ്പോള്‍ അദ്ദേഹത്തിന് കേസിനെപ്പറ്റി കാര്യമായ ഒരു ധാരണയുമില്ലായിരുന്നു. അന്വേഷണ വിവരങ്ങള്‍ സന്ധ്യ, കശ്യപുമായി ചര്‍ച്ച ചെയ്യുന്നില്ലെന്നും വ്യക്തമായി. വിവരങ്ങള്‍ പുറത്തുപോകുന്നതും സെന്‍കുമാറിന്റെ അതൃപ്തിക്കിടയാക്കി. ഇതോടെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ദിനേന്ദ്രകശ്യപിനു പുറമെ, കൊച്ചി റേഞ്ച് ഐജി പി. വിജയന്‍, എറണാകുളം റൂറല്‍ എസ്പി എ.വി. ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അനേ്വഷിച്ചിരുന്നത്. അനേ്വഷണ മേല്‍നോട്ട ചുമതല ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യയ്‌ക്കും. എന്നാല്‍, ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത വേളയില്‍ കശ്യപോ ഉന്നത ഉദേ്യാഗസ്ഥരോ ഉണ്ടായിരുന്നില്ല.

അതേസമയം, അനേ്വഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെന്നത് ശരിയല്ലെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

Samskriti

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്
India

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു
Samskriti

ചിത്രരാമായണം-8: ദശരഥന്റെ മരണം

Samskriti

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

പുതിയ വാര്‍ത്തകള്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.