ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ന്റെ ആദ്യ മെഡല്‍ നേട്ടം സ്വന്തമാക്കിയത് ബ്രിട്ടന്റെ മാര്‍ക്ക് സ്വാന്‍. പുരുഷന്മാരുടെ പാരാ പവര്‍ലിഫ്റ്റിങ് ലൈറ്റ് വെയ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെയാണ് സ്വാന്‍ സ്വര്‍ണം സ്വന്തമാക്കിയത്. 153.902 പോയിന്റാണ് താരം നേടിയത്.
രണ്ടാമത് ഫിനിഷ് ചെയ്ത് വെള്ളി നേട്ടം കൊയ്തത് നൈജീരിയയുടെ റോളണ്ട് എസ്യുറുയിക്(153.874) ആണ് നേടിയത്. മലേഷ്യന്‍ താരം ബോണീ ബുന്യാവു ഗസ്റ്റിന്‍ വെങ്കലം നേടി. 153.5 പോയിന്റാണ് താരത്തിന്റെ നേട്ടം. മത്സരത്തില്‍ ഭാരത താരം അശോക് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 143.8 പോയിന്റ് ആണ് അശോക് നേടിയത്. മറ്റൊരു ഭാരത താരം പരംജീത്ത് 135.6 പോയിന്റ് നേടിക്കൊണ്ട് ഏഴാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി.
















