Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രധാനമന്ത്രിയുടെ താക്കീത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 08:46 pm IST
in Vicharam

ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ഗുരുവായിരുന്ന രാജ്ചന്ദ്രയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ വല്ലാതെ നിരാശപ്പെടുത്തുകയും അമര്‍ഷം കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. ഗോസംരക്ഷകരെന്ന പേരില്‍ സാമൂഹ്യ ദ്രോഹികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു മോദി.

നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗോഭക്തിയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അസന്ദിഗ്ധമായ ഭാഷയില്‍ വ്യക്തമാക്കുകയാണ് മോദി ചെയ്തത്. പശുവിനെ ഹിന്ദുക്കള്‍ വിശുദ്ധമായാണ് കരുതുന്നതെന്നും അവയുടെ സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മനുഷ്യരെക്കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന താക്കീത് നല്‍കിയിരിക്കുന്നു. ”സമൂഹമെന്ന നിലയില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. പശുവിന്റെ പേരില്‍ ഒരാളും കൊല ചെയ്യപ്പെടാന്‍ പാടില്ല. ആരെങ്കിലും കുറ്റക്കാരാണെങ്കില്‍ നിയമം അതിന്റേതായ നടപടിയെടുത്തുകൊള്ളും. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഗോഭക്തിയുടെ പേരില്‍ അക്രമം നടത്തുന്നത് രാഷ്‌ട്രപിതാവിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമാണ്. ഗോരക്ഷയുടെ വഴി മഹാത്മജിയും വിനോബാഭാവെയും നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഈ മാര്‍ഗ്ഗമാണ് നാം സ്വീകരിക്കേണ്ടത്.” ഗോസംരക്ഷണവും അക്രമവും രണ്ടാണെന്ന് സംശയാതീതമായി പ്രഖ്യാപിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങള്‍ക്ക് ബിജെപിയുമായോ സംഘപരിവാറുമായോ കേന്ദ്രസര്‍ക്കാരുമായോ യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത. ഇവയില്‍ പലതും പശുവുമായി ബന്ധപ്പെട്ടതുമല്ല. എന്നാല്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസ് കുപ്രചാരണം നടത്തുകയാണ്. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ഈ അസത്യ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് പ്രധാനമന്ത്രി സബര്‍മതി ആശ്രമത്തില്‍ നടത്തിയ പ്രസംഗം. കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള തങ്ങളുടെ ശ്രമങ്ങള്‍ വിഫലമാവുന്നതിന്റെ അമര്‍ഷം കോണ്‍ഗ്രസിനുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ആത്മാര്‍ര്‍ത്ഥതയില്ലെന്നും വില കുറഞ്ഞ പ്രചാരണം നടത്തുന്നുവെന്നുമാണ് കോണ്‍ഗ്രസ് വക്താവിന്റെ ആക്ഷേപം. കാപട്യം കൈമുതലാക്കിയ ഒരു പാര്‍ട്ടിക്ക് നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിയാത്തത് സ്വാഭാവികമാണല്ലോ. ”ഉറുമ്പിനുപോലും തീറ്റകൊടുക്കുന്ന നാട്ടില്‍, തെരുവുപട്ടികളെ പോറ്റുന്ന നാട്ടില്‍, മത്സ്യങ്ങള്‍ക്ക് ഭക്ഷണംകൊടുക്കുന്ന പാരമ്പര്യമുള്ളിടത്ത് അക്രമം ഒന്നിനും പരിഹാരമല്ല” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ വാക്കുകളിലെ ആത്മാര്‍ത്ഥത തിരിച്ചറിയാത്തവരെയോര്‍ത്ത് സഹതപിക്കാനേ കഴിയൂ.

ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ ആദ്യമായല്ല പ്രധാനമന്ത്രി മോദി അപലപിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് ഗോസംരക്ഷകരല്ല, സാമൂഹ്യവിരുദ്ധരാണെന്ന് 2016 സെപ്തംബറില്‍ മോദി വിമര്‍ശിച്ചിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. രാത്രിയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചിലര്‍ പകല്‍വെളിച്ചത്തില്‍ ഗോസംരക്ഷകര്‍ ചമയുന്നുവെന്നാണ് മോദി അന്ന് അഭിപ്രായപ്പെട്ടത്. ഇക്കാര്യം വിസ്മരിച്ച് കിട്ടാവുന്ന അവസരങ്ങളൊക്കെ ഉപയോഗിച്ച് എത്രയൊക്കെ വിമര്‍ശിച്ചിട്ടും പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്‌ക്കോ സ്വീകാര്യതയ്‌ക്കോ യാതൊരു കുറവും സംഭവിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ബിജെപി നേടുന്ന വിജയം ഇതിന് തെളിവാണ്.

പശുവിനെ മാതാവായി കാണുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. പശു അനുകമ്പയുടെ കവിതയാണെന്ന് മഹാത്മജിതന്നെ പറയാനുള്ള കാരണവും മറ്റൊന്നല്ല. ഈ വൈകാരികഭാവം മുന്‍നിര്‍ത്തിയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഗോഹത്യ നിയമവിരുദ്ധമാക്കിയിട്ടുള്ളത്. ഈ നിയമനിര്‍മാണങ്ങള്‍ പലതും കോണ്‍ഗ്രസ് ഭരണകാലത്ത് നടന്നിട്ടുള്ളതുമാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ടും ചിലര്‍ ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണ്. കണ്ണൂരില്‍ പശുക്കുട്ടിയെ നടുറോഡില്‍ കഴുത്തറുത്ത് കൊന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണല്ലോ. വൈകാരിക വിഷയങ്ങള്‍ ഊതിപ്പെരുപ്പിച്ച് രാജ്യത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നവര്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.