കോട്ടയം : വ്യാജ സ്വര്‍ണ്ണ നാണയങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തിയ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു മഹാരാഷ്ടക്കാര്‍ റിമാന്‍ഡിലായി. മഹാരാഷ്‌ട്ര, നാഗ്പൂര്‍ അയോധ്യ നഗറിലുള്ള അശോക് മോഹന്‍ ( 22), ശംഭു കൃഷ്ണന്‍ ശര്‍മ്മ (30), ലക്ഷ്മി (75) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി എന്‍ രാമചന്ദ്രന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സ്ത്രീയെ ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റ് രണ്ടു പേരെയും പിടി കൂടിയത്. പാലാ പൂവരണി മുണ്ടാട്ട് ചുണ്ടയില്‍ സെബിമാത്യു ജയിംസിന്റെ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്. കൊച്ചി മെട്രോയുടെ പണിക്കെത്തിയതാണെന്നും അവിടെ കുഴിക്കുന്നതിനിടെ ലഭിച്ച നാണയങ്ങളാണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. നാഗമ്പടത്ത് വച്ച് സ്വര്‍ണ നാണയങ്ങള്‍ കൈമാറാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 1250 നാണയങ്ങള്‍ കണ്ടെടുത്തതായി കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു.
















