കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണിത്. ജയിലില്‍ നിന്ന് നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും പള്‍സര്‍ സുനി ഫോണ്‍ വഴി ബന്ധപ്പെട്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പള്‍സര്‍ സുനിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസന്വേഷണത്തില്‍ വഴിത്തിരിവാകും പുതിയ ചോദ്യം ചെയ്യല്‍. കാക്കനാട് ജയിലില്‍ നിന്ന് സുനി നടത്തിയ ഫോണ്‍വിളി വിവരങ്ങള്‍ ഗൂഢാലോചനക്കേസില്‍ നിര്‍ണ്ണായക തെളിവായേക്കും.
തമിഴ് നാട് മേല്‍വിലാസത്തില്‍ വ്യാജ രേഖ ഉപയോഗിച്ച് എടുത്ത സിം കാര്‍ഡാണ് സുനി ജയിലില്‍ ഉപയോഗിച്ചത്. ഷൂവില്‍ ഒളിപ്പിച്ചാണ് സഹതടവുകാരനായ വിഷ്ണു ഫോണ്‍ ജയിലിന് ഉള്ളിലേക്ക് കടത്തിയത്. പാചകപ്പുരയിലെ ചാക്ക് കെട്ടുകള്‍ക്ക് ഇടയില്‍ കിടന്നാണ് സുനി ഫോണ്‍ വിളിച്ചതെന്നാണ് വിവരം.
ജയില്‍ വകുപ്പാണ് പുതിയ കേസ് എടുത്തിരിക്കുന്നത്. പള്‍സര്‍ സുനിയെ കൂടാതെ സഹതടവുകാരായ മഹേഷ്, സനല്‍, വിപിന്‍ലാല്‍, വിഷ്ണു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണും സിംകാര്‍ഡും പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
















