കോഴിക്കോട്: താരസംഘടനയായ അമ്മയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘അഭിനയം തൊഴിലാക്കിയവരുടെ’ സംഘടനയാണ് അമ്മയെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചു. നടി ആക്രമണത്തിനിരയായ സംഭവത്തില്‍ ‘അമ്മ’യുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ജോയ്‌മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് ഇങ്ങനെ:
എല്ലാവര്‍ക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണ്. എന്നാല്‍ കേട്ടോളൂ അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് ‘അമ്മ’, മനസ്സിലായല്ലോ.
















