കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിക്കെതിരെ വീണ്ടും കേസ്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് പുതിയ കേസ്. ജയിലില്‍ പള്‍സര്‍ സുനി ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു ഇതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കാക്കനാട് ജില്ലാ ജയില്‍ അധികൃതര്‍ നലകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസാണ് കേസെടുത്തിരിക്കുന്നത്.
















