കോട്ടയം: ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കാനെത്തിയ പി.സി.ജോര്‍ജ് എംഎല്‍എ തൊഴിലാളികള്‍ക്കു നേര്‍ക്കു തോക്കുചൂണ്ടിയതില്‍ പ്രതിഷേധിച്ച് കോട്ടയം മുണ്ടക്കയം പഞ്ചായത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍. തൊഴിലാളി യൂണിയനുകളാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
മുണ്ടക്കയം വെളളനാടി ഹാരിസണ്‍ പ്ലാന്റേഷന്‍ റബര്‍ എസ്‌റ്റേറ്റില്‍ ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കാനെത്തിയപ്പോഴാണ് എംഎല്‍എ പ്രതിഷേധക്കാര്‍ക്കു നേര്‍ക്കു തോക്കുചൂണ്ടിയത്. വേലി പൊളിക്കാന്‍ വരുന്ന തൊഴിലാളികള്‍ക്കെതിരേ ആസിഡ് ഒഴിക്കാന്‍ പുറമ്പോക്കുകാരോട് എംഎല്‍എ പറഞ്ഞതായി തൊഴിലാളികള്‍ ആരോപിക്കുന്നു.
അതേസമയം, മണിമലയാറിന്റെ തീരത്തു തലമുറകളായി കഴിയുന്ന 52 വീട്ടുകാര്‍ക്കെതിരേ എസ്‌റ്റേറ്റ് ഗുണ്ടകള്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയെന്ന പരാതി അന്വേഷിക്കാനാണ് താന്‍ വെള്ളനാടിയിലെത്തിയതെന്നു പി.സി. ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ പി.സിക്കെതിരേ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വധശ്രമത്തിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്.
















