Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാമ്പത്തിക വിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 11:12 am IST
in Vicharam

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി അഥവാ ചരക്കുസേവന നികുതി നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴിലെ രണ്ടാം സാമ്പത്തിക വിപ്ലവമാണ്. കള്ളപ്പണത്തിനും കണക്കില്‍പ്പെടാത്ത പണത്തിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഡിമോണിറ്റൈസേഷന്‍ അഥവാ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കലായിരുന്നു ആദ്യത്തേത്.

മോദി പ്രധാനമന്ത്രിയായി അധികാരമേറ്റു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി. ചിദംബരം ദുരുപദിഷ്ടമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി. ഒരു പോസ്റ്റല്‍ സ്റ്റാമ്പിന് പുറകില്‍ ഉള്‍ക്കൊള്ളിക്കാവുന്ന സാമ്പത്തിക ജ്ഞാനമേ നരേന്ദ്രമോദിക്കുള്ളൂ എന്നായിരുന്നു അത്.

ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ ലോകമെമ്പാടും പ്രശംസിക്കപ്പെട്ട വികസന മാതൃക കരുപ്പിടിപ്പിച്ചെടുത്ത ഭരണാധികാരിയാണ് മോദി. സാമ്പത്തികജ്ഞാനം അഴിമതിയുടെ തത്വശാസ്ത്രമാക്കി മാറ്റിയ ചിദംബരത്തെപ്പോലുള്ളവര്‍ക്ക് ‘മോഡിണോമിക്‌സ്’ എന്തെന്ന് കണ്ണുതുറന്നു കാണാനുള്ള അവസരംകൂടിയാണ് ജിഎസ്ടി ഒരുക്കുന്നത്.

അവിശ്വാസത്തോടെയും ശത്രുതയോടെയും പെരുമാറുന്ന പ്രതിപക്ഷം നിലവിലുള്ളപ്പോഴാണ് ജിഎസ്ടി എന്ന അദ്ഭുതം മോദി സര്‍ക്കാര്‍ സാധിച്ചിരിക്കുന്നത്. മോദിയെന്ന ഭരണാധികാരിക്കല്ലാതെ ഇത്ര വിശാലമായ ഒരു ദേശീയ സമന്വയം നേടിയെടുക്കാനാവില്ല.

ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത് തടയാനും വച്ചുതാമസിപ്പിക്കാനും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷകക്ഷികളും കഴിയാവുന്നതൊക്കെ ചെയ്തിട്ടും മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുക്കാന്‍ ധനമന്ത്രി അരുണ്‍ ജറ്റ്‌ലിയും മറ്റും തയ്യാറാവാതിരുന്നത് മോദി ഭരണകൂടത്തിന്റെ ഇച്ഛാശക്തിയെയാണ് കാണിക്കുന്നത്.

കേന്ദ്രത്തില്‍ മോദിയും വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയും അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ജിഎസ്ടി ഒരിക്കലും സാധ്യമാവുമായിരുന്നില്ല. ഗുജറാത്ത്, മഹാരാഷ്‌ട്ര, തമിഴ്‌നാട് മുതലായ വന്‍ ഉല്‍പ്പാദന സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ എതിര്‍ത്തുപോരുകയായിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള മോദിയുടെ വരവ് ഈ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ഇല്ലാതാക്കി.

ഒറ്റപ്പെട്ടുപോകുമെന്ന ഭീതി പല സംസ്ഥാനങ്ങളെയും ജിഎസ്ടിക്കൊപ്പം നിര്‍ത്തി. ഡിമോണിറ്റൈസേഷനെതിരെ വാളെടുത്ത കേരളവും ബംഗാളും ജിഎസ്ടി നടപ്പിലാക്കുന്ന ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു.

രാജ്യത്തെ ചരക്കു സേവന നികുതികളെ ഏകീകരിക്കുന്നതിനപ്പുറം രാഷ്‌ട്രീയമായും സാമ്പത്തികമായും ചരിത്രപരമെന്ന വിശേഷണം ജിഎസ്ടി അര്‍ഹിക്കുന്നു. 1999 ജനുവരി ഒന്നുമുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ‘യൂറോ’ എന്ന പൊതു കറന്‍സിയുണ്ടാക്കിയതുപോലുള്ള മാറ്റമാണ് ജിഎസ്ടി ബില്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ പോകുന്നത്.

ഗ്രീസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, അയര്‍ലന്റ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ അടുത്തകാലത്ത് ചില സാമ്പത്തികപ്രതിസന്ധിയുണ്ടായെങ്കിലും ‘യൂറോ’ ഇന്ന് ലോകത്തെ രണ്ടാമത്തെ കരുത്തുറ്റ കറന്‍സിയാണ്. ‘യൂറോ’യ്‌ക്കു വേണ്ടിയുള്ള രാഷ്‌ട്രീയ തീരുമാനത്തെ പല വിട്ടുവീഴ്ചകള്‍ ചെയ്താണെങ്കിലും അംഗീകരിക്കാന്‍ തയ്യാറായതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ പുതിയഅധികാരബന്ധങ്ങള്‍ ഉടലെടുത്തു.

ജിഎസ്ടിയില്‍ വിവിധ സംസ്ഥാനങ്ങള്‍ അണിചേരുന്നതോടെ ഇന്ത്യയും വന്‍ സാമ്പത്തിക ശക്തിയിലേക്ക് കുതിക്കാനുള്ള പാതയൊരുങ്ങും. യൂറോപ്യന്‍ യൂണിയനെ അപേക്ഷിച്ച് ഇന്ത്യയുടെ നൈസര്‍ഗികമായ ഐക്യം ഈ മുന്നേറ്റത്തെ സുഗമമാക്കും. സബ്കാ സാത്ത്, സബ്കാ വികാസ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന മോദി സര്‍ക്കാരിന്റെ ഈ സാമ്പത്തി വിപ്ലവത്തെ നമുക്ക് ഇരുകൈയും നീട്ടി സ്വാഗതം ചെയ്യാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.