കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ഭൂമി ഇടപാടുകള്‍ പരിശോധിക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. സിനിമാരംഗത്തുള്ളവരെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് പ്രാഥമിക വിവരം. ദിലീപിന്റെയും നാദിര്‍ഷയുടെയും മോഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ബുധനാഴ്ച മണിക്കൂറുകളോളം ദിലീപിനെയും നാദിര്‍ഷയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി ദിലീപിനേയും മാനേജര്‍ അപ്പുണ്ണിയെയും സംവിധായകനും സുഹൃത്തുമായ നാദിര്‍ഷയെയും ചോദ്യം ചെയ്തത്.
നടിയെ ആക്രമിച്ച കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാന്‍ ശ്രമിച്ചുവെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ പോകുന്നുവെന്നാണ് പോലീസ് ക്ലബ്ബിലേക്ക് പുറപ്പെടും മുമ്പ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്.
















