തിരുവനന്തപുരം: പുരുഷന്മാർ പറയും സ്ത്രീകൾ അനുസരിക്കുമെന്ന കാലം കഴിഞ്ഞുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിനിമയിലെ പഴയ തലമുറ ഈ മാറ്റം കാണണം. സിനിമാ രംഗത്തെ വനിതകൾ രൂപീകരിച്ച വിമൻ ഇൻ സിനിമ കളക്ടീവ് വിപ്ലവകരമായ ആശയമാണ്. പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകൾക്ക് അഭിവാദ്യമെന്നും എം.എ.ബേബി ഫേസ്ബുക്കിൽ കുറിച്ചു.
സിനിമയില്‍ മാത്രമല്ല കേരള സമൂഹത്തിലാകെ ദീര്‍ഘകാലത്തേക്കുള്ള മാറ്റം വരുത്തുന്നതാണ് ഈ സംഭവവികാസങ്ങളെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലുള്ളവര്‍ക്ക് സമൂഹത്തിലുള്ള സ്വാധീനം വളരെ വലുതാണ്. യുവനടി തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പരാതിപ്പെടാനുള്ള ധീരത കാണിച്ചു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ മൂടി വയ്ക്കപ്പെടാറാണുള്ളതെന്നും ബേബി തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ.മലയാള സിനിമയിലെ പുരുഷാധിപത്യം…
Posted by M A Baby on Thursday, June 29, 2017
















