Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പൂവരണി തേവര്‍ക്ക് പ്രകൃതിയുടെ ആറാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 10:33 pm IST
inKottayam

പാലാ: പൂവരണി മഹാദേവക്ഷേത്രത്തിലെ ‘ആചാരമല്ലാത്ത ആറാട്ട്’ ഈ വര്‍ഷവും നടന്നു. ക്ഷേത്രത്തെ അതിരിട്ടൊഴുകുന്ന മീനച്ചില്‍ തോട് കനത്ത മഴയില്‍ ആര്‍ത്തലച്ചുവന്ന് ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ തീര്‍ത്ഥമാകും. കനം വച്ചുവരുന്ന വെള്ളം ഒടുവില്‍ ഭഗവാന്റെ ശിരസ്സോളമെത്തി ആറാടിക്കും. ഇതോടെ നാട്ടിലെ തോരാമഴ ശമിക്കും.

അറിവുവെച്ചപ്പോള്‍ മുതല്‍ പൂവരണിക്കാര്‍ കാണുന്ന അനുഭവമാണിത്. ചൊവ്വാഴ്ച രാത്രിയും ഈ അനുഭവം ആവര്‍ത്തിച്ചു. കനത്ത മഴയില്‍ മീനച്ചില്‍ തോട് വൈകിട്ടോടെ കര കവിഞ്ഞു. ക്ഷേത്രത്തില്‍ ദീപാരാധന കഴിഞ്ഞയുടന്‍ മീനച്ചില്‍ തോട് പൂവരണി ക്ഷേത്രത്തിന്റെ അങ്കണത്തിലേക്ക് പാഞ്ഞുകയറി.

നടപ്പന്തലും ആനക്കൊട്ടിലും കടന്ന് നാലമ്പലത്തിനുള്ളിലേക്കും ശ്രീകോവിലിലേക്കും വെള്ളമെത്തി. പീഠത്തോടു ചേര്‍ന്ന നിലവിളക്കിലെ അവസാന തിരി മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി കെടുത്തിയ ഉടന്‍ വിഗ്രഹത്തിലേക്ക് പ്രകൃതിയുടെ ആറാട്ടുവെള്ളമെത്തി. തണുപ്പുള്ള വെള്ളത്തില്‍ മഹാദേവനൊരു മുങ്ങിക്കുളി. പതിനഞ്ചുമിനിറ്റോളം നീണ്ട ആറാട്ട് കഴിഞ്ഞ് വെള്ളമിറങ്ങി. ഇതോടെ അതുവരെ തുള്ളിക്കൊരുകുടം പെയ്ത മഴ തോര്‍ന്നു തുടങ്ങി. വീണ്ടും ശ്രീകോവിലില്‍ പൂജയുടെ തിരി തെളിഞ്ഞു.

അനുഷ്ഠാന പ്രകാരം പൂവരണി മഹാദേവന്റെ ആറാട്ട് മകരത്തിരുവാതിര നാളിലാണ്. അന്ന് മീനച്ചിലാറ്റിലെ പാലാക്കയത്തിലാണ് ആറാട്ടുത്സവം നടക്കുന്നത്. എന്നാല്‍ മഴയുടെ കാഠിന്യമനുസരിച്ച് വര്‍ഷത്തില്‍ മൂന്നു തവണവരെ ഭഗവാന്‍ ആറാടിയ അനുഭവമുണ്ടെന്ന് മേല്‍ശാന്തി നെല്ലാല ഇല്ലം ശങ്കരന്‍ നമ്പൂതിരി പറഞ്ഞു.

ഭഗവാന് ‘മഴയാറാട്ട് ‘നടക്കാത്ത വര്‍ഷം നാട്ടില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്നും ഭക്തജനവിശ്വാസം. ക്ഷേത്രം പുതുക്കിപ്പണിത് മീനച്ചില്‍ തോടിന് സംരക്ഷണ ഭിത്തി കെട്ടിയെങ്കിലും തേവര്‍ക്ക് പ്രകൃതി ഒരുക്കുന്ന ഈ ആറാട്ടിന് ഇതൊന്നും തടസ്സമായിട്ടേയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.