മാന്നാര്‍: ശക്തമായ പെയ്ത മഴയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടമുണ്ടായി. എണ്ണയ്‌ക്കാട് കിഴക്ക് തേക്കുമരം വൈദ്യുതി ലൈനിലേക്ക് വീണ് ആ ഭാഗത്തെ വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു. മാന്നാര്‍ വള്ളക്കാലി റോഡില്‍ റൈസ് മില്ലിന് സമീപം നിന്ന മരം കടപുഴകി റോഡിലേക്ക് വീണ് വൈദ്യുതി ലൈനിന് നാശനഷ്ടമുണ്ടായി. ഇവിടെ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി. മാന്നാര്‍ പാട്ടമ്പലത്തിന് സമീപവും മരംവീണ് ഗതാഗത തടസ്സമുണ്ടായി.
















