Categories: Alappuzha

തോട്ടപ്പള്ളി പൊഴി മുറിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അമ്പലപ്പുഴ: കാലവര്‍ഷം ശക്തി പ്രാപിച്ചതും കിഴക്കന്‍ വെള്ളത്തിന്റെ വരവും മൂലം ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് തോടപ്പള്ളി സ്പില്‍വേ പൊഴി മുറിച്ചു. 120 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും മൂന്നു മീറ്റര്‍ ആഴത്തിലുമാണ് പൊഴിമുറിച്ചത്.

രണ്ട് ജെസിബികള്‍ ഉപയോഗിച്ചുള്ള പൊഴിമുറിക്കല്‍ ജോലികള്‍ വ്യാഴാഴ്ച ആരംഭിച്ചു. രാത്രിയോടെ ഇവ പൂര്‍ത്തിയാക്കി വെള്ളംകടലിലേക്ക് ഒഴുകിത്തുടങ്ങി. ജലസേവന വകുപ്പ് പത്തുലക്ഷം രൂപയ്‌ക്കാണ് പൊഴിമുറിക്കല്‍ കരാര്‍ നല്‍കിയത്. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. രേഖ, അസി. എക്‌സി. എഞ്ചിനീയര്‍ നദീര്‍, അസി. എഞ്ചിനീയര്‍ എം.ജി. ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

Recent Posts