മുഹമ്മ: കുണ്ടും കുഴികളും നിറഞ്ഞ കായിപ്പുറം ഗോഡൗണ്‍ ജനശക്തി വായനശാല റോഡ് നവീകരിക്കാത്തതില്‍ പ്രതിഷേധിച്ചു. റോഡിലെ വെള്ളക്കെട്ടില്‍ നാട്ടുകാര്‍ വള്ളമിറക്കിയാണ് പ്രതിഷേധിച്ചത്.
വേമ്പനാട്ടുകായലോരത്തുള്ള തീരദേശവാസികള്‍ക്ക് ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിലെത്തി വിവിധ സ്ഥലങ്ങളിലേക്കു യാത്രചെയ്യണമെങ്കില്‍ ഈ റോഡിലൂടെ സഞ്ചരിക്കണം. വര്‍ഷങ്ങളായി പഞ്ചായത്ത് അധികൃതരോട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെടുന്നുണ്ടെങ്കിലും അവഗണിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.
ഇതേത്തുടര്‍ന്നാണു റോഡിലെ കുഴിയില്‍ വള്ളമിറക്കിയതും കുട്ടികളെ യാത്രക്കാരാക്കി മാറ്റിയതും. റോഡ് ഉടന്‍ നന്നാക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ സമരപരിപാടികള്‍ ആവിഷ്‌കരിക്കാനുള്ള തയാറെടുപ്പിലാണു നാട്ടുകാര്‍.
















