Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബരിമലയിലെ കുത്‌സിതശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 12:11 pm IST
in Vicharam

ശബരിമല ധര്‍മ്മശാസ്താക്ഷേത്രമെന്ന് വിശ്വപ്രസിദ്ധിയാര്‍ജിച്ച ശബരിമല ക്ഷേത്രത്തെ എന്നും വിവാദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ തല്‍പ്പരകക്ഷികള്‍ ശ്രമിക്കാറുണ്ട്. ഒരു പരിധിവരെ അവരതില്‍ വിജയിക്കുകയും ചെയ്യാറുണ്ട്. ഏറ്റവും ഒടുവില്‍ അവിടത്തെ ധ്വജസ്തംഭത്തിന്റെ പഞ്ചവര്‍ഗ്ഗത്തറയില്‍ രാസപദാര്‍ത്ഥം തളിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയരുന്നത്.

ഭക്തകോടികള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ധ്വജസ്തംഭത്തിന്റെ അടിയിലേക്ക് ആന്ധ്രയില്‍നിന്നെത്തിയ നാലുപേര്‍ രാസപദാര്‍ത്ഥം അടങ്ങിയ ചില വസ്തുക്കള്‍ എറിഞ്ഞത്. അത് മെര്‍ക്കുറിയാണെന്ന് അധികം വൈകാതെ അറിയാനായി. പുതിയ ധ്വജസ്തംഭപ്രതിഷ്ഠ നടക്കാനിരിക്കെയാണ് അനാശാസ്യവും ആചാരവിരുദ്ധവുമായ ചിലതു നടന്നത്. ബോധപൂര്‍വം ധ്വജപ്രതിഷ്ഠാ ചടങ്ങുകള്‍ അലങ്കോലപ്പെടുത്താന്‍ ഉദ്ദേശിച്ചാണോ ഈ പ്രവര്‍ത്തനം നടന്നതെന്നതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതേയുള്ളൂ. ഏതായാലും ഇക്കാര്യത്തില്‍ ഭക്തകോടികള്‍ക്ക് അതീവവേദനയും ആശങ്കയും ഉണ്ടായിട്ടുണ്ട്.

ശബരിമലക്ഷേത്രം തീവെച്ചു നശിപ്പിച്ച് അതിന്റെ ഖ്യാതി തകര്‍ക്കാനുള്ള ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് വര്‍ഷാവര്‍ഷം ലഭിക്കുന്ന അംഗീകാരവും ഭക്തജനങ്ങള്‍ക്ക് കിട്ടുന്ന സാന്ത്വനവും ചില ക്ഷുദ്രശക്തികളെ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തീര്‍ത്ഥാടന വേളകളില്‍ ഒളിഞ്ഞും തെളിഞ്ഞും അവര്‍ രംഗത്തുവരാറുണ്ട്. അവിടേക്കുള്ള ഭക്തകോടികളുടെ ഒഴുക്ക് എങ്ങനെയും തടയണമെന്ന അത്തരം ശക്തികളുടെ ശ്രമം ഇതുവരെ പൂര്‍ണവിജയം കണ്ടിട്ടില്ല. അത് അവരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്‌നം, മലിനീകരണപ്രശ്‌നം, പരിസ്ഥിതി പ്രശ്‌നം, ആചാരവിരുദ്ധമെന്ന പ്രചാരണം, സ്ത്രീ പ്രവേശനം തുടങ്ങിയവ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ചര്‍ച്ചയും മറ്റും തീര്‍ത്ഥാടനകാലയളവില്‍ സജീവമാണ്. ഇതൊരു ചാകരക്കാലമായി അത്തരം ശക്തികള്‍ കരുതിപ്പോരുന്നുണ്ട്.

അത്തരം നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി ധ്വജസ്തംഭത്തിനടിയിലെ രാസപദാര്‍ത്ഥം തളിക്കലിനെ കരുതാനാവില്ലെങ്കിലും സംശയത്തിന്റെ വിരല്‍ അതിലേക്കുതന്നെയാണ് ചൂണ്ടപ്പെടുന്നത്. പോലീസിന്റെ ശക്തമായ സാന്നിധ്യം ഉള്ളപ്പോഴാണ് ഇത്തരമൊരു നീചപ്രവൃത്തി നടന്നതെന്നതാണ് അതിലെ ഗുരുതരമായ വശം. എന്നാല്‍ ആന്ധ്രയില്‍ നിന്നുള്ള ചിലര്‍ അവിടത്തെ ആചാരത്തിന്റെ ഭാഗമായി പാദരസം (മെര്‍ക്കുറി) തൂവുകയായിരുന്നു എന്ന തരത്തില്‍ സംഭവത്തെ ലഘൂകരിക്കുന്നുണ്ട്. അന്വേഷണച്ചുമതലയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മനോജ് എബ്രഹാമും ഈയൊരു ലാഘവനിലപാടിലേക്കാണ് സംഭവത്തെ എത്തിച്ചത്. എന്നാല്‍ സ്ഥിതിഗതികളും മറ്റും അങ്ങനെയൊരു നിസ്സാര രീതിയില്‍ കാണേണ്ടതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്.

ആന്ധ്രയില്‍ അഥവാ ഇങ്ങനെയൊരു ആചാരമുണ്ടെങ്കില്‍തന്നെ ഉത്തരവാദപ്പെട്ട ആചാര്യന്മാരുടെയും തന്ത്രിമാരുടെയും സാന്നിധ്യമില്ലാതെ അങ്ങനെ ചെയ്യാമോ എന്ന ചോദ്യം അവശേഷിക്കുന്നു. മാത്രവുമല്ല, ധ്വജസ്തംഭത്തിന്റെ ചുവട്ടിലേക്ക് മേല്‍ സൂചിത രാസപദാര്‍ത്ഥം വലിച്ചെറിയുകയാണോ വേണ്ടത്. ആന്ധ്രയിലെ തന്ത്രിമാര്‍ പറയുന്നതുതന്നെ അങ്ങനെ പാടില്ലെന്നാണ്. ധ്വജസ്തംഭം പ്രതിഷ്ഠിക്കുന്നതിനു മുമ്പ് അടിയില്‍ നവധാന്യങ്ങളും അക്ഷതവും പാദരസവും ഒന്നിച്ചുചേര്‍ത്ത് അടക്കം ചെയ്യാറുണ്ടെന്നാണ് അവര്‍ വിശദീകരിക്കുന്നത്. ആഗമശാസ്ത്രമനുസരിച്ചാണത്. എന്നാല്‍ ധ്വജസ്തംഭം അതിന്റെ പീഠത്തില്‍ ഉറപ്പിച്ചശേഷം ഒരിക്കലും അതു ചെയ്യാറില്ല.

ഇങ്ങനെ നോക്കുമ്പോള്‍ ഏതോ കേന്ദ്രത്തില്‍ നിന്നുള്ള ചരടുവലിക്കനുസരിച്ചുള്ള കുത്സിത ശ്രമമാണ് ശബരിമലയില്‍ നടന്നതെന്ന് പറയേണ്ടിവരും. അത് നിസ്സാരമായി കാണേണ്ടതല്ല. പകല്‍ വെളിച്ചത്തില്‍, ശക്തമായ പോലീസ് സാന്നിധ്യമുള്ളപ്പോള്‍ ഭക്തരെന്ന വ്യാജേന ആചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെങ്കില്‍ എന്തെന്തൊക്കെ സംഭവിച്ചുകൂടാ! ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള അലംഭാവവും ഉണ്ടാകാത്ത അന്വേഷണം നടക്കണം. ശബരിമലയ്‌ക്കുനേരെ മാത്രമല്ല, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മൊത്തത്തില്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് ജാഗ്രതവേണം.

ഒന്നും നിസ്സാരമായി കാണാതെയുള്ള അന്വേഷണവും തുടര്‍നടപടികളുമാണ് വേണ്ടത്. തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്കു നേരെയുണ്ടാവുന്ന ഏതൊരു നീക്കവും ജനങ്ങളെ ഇളക്കിവിടാന്‍ പര്യാപ്തമാണെന്ന് അറിയാവുന്ന സാമൂഹികദ്രോഹികള്‍ സജീവമാകാന്‍ ഇടയുണ്ടെന്നതും ഇത്തരുണത്തില്‍ ശ്രദ്ധിക്കണം. പഴുതടച്ച അന്വേഷണത്തിലൂടെ എല്ലാ ഗൂഢാലോചനയും പുറത്തുവരുമെന്ന് ഭക്തകോടികളും പൊതുസമൂഹവും പ്രതീക്ഷിക്കുന്നു. അതിന് വഴിതുറക്കേണ്ടത് സര്‍ക്കാരാണെന്ന് ഈയവസരത്തില്‍ ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.