Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

കൊട്ടിയൂരിലെ പ്രകൃതി-പുരുഷ സങ്കല്‍പ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 07:56 pm IST
inTravel

മഹാദേവന്‍ ഉഗ്രമൂര്‍ത്തിയായി കുടികൊള്ളുന്ന ദക്ഷിണ കാശിയായ കൊട്ടിയൂരില്‍ എത്തിയപ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതിയില്‍ മനം തുടിച്ചു. വിശ്വപ്രകൃതിയുടെ അഭൗമ തേജസ് വിളങ്ങുന്ന കൊട്ടിയൂരില്‍ പ്രകൃതി-പുരുഷ മഹാസങ്കല്‍പ്പത്തിന്റെ സമ്മേളനം അനുഭവഭേദ്യമാകുന്നു. സതീ ദേവി ദേഹത്യാഗം ചെയ്ത അമ്മാറക്കല്ല് അമ്മ മറഞ്ഞ കല്ലാകുന്നത് ആ മറഞ്ഞിരിക്കുന്ന വിശ്വപ്രകൃതിയുടെ സാക്ഷ്യമാണ്.

ആദി നാഥനായ മഹാദേവന്‍ തന്റെ വിശ്വപ്രപഞ്ച രഹസ്യത്തെ ഡമരുവില്‍ താളനിബദ്ധമാക്കി കൊട്ടി പ്പാടുമ്പോള്‍ ആ ആദിനാദ വിസ്മയത്തെ പ്രണവം എന്ന പേരില്‍ ലോകം ഈശന്റെ നാമമായി നമസ്‌കരിച്ചു. ഓംകാരമെന്ന നാദ വിസ്മയ രഹസ്യത്തെ ലോകര്‍ക്കറിയാന്‍ സാധിച്ചെങ്കിലും. അതിന്റെ പൂര്‍ണ്ണമായ താത്വിക മണ്ഡലത്തെ മനസിലാക്കാന്‍ അപൂര്‍വ്വം ചിലര്‍ക്കേ സാധിച്ചിട്ടുള്ളൂ. ഡമരുവില്‍ എങ്ങനെ ഓംകാരം മറഞ്ഞിരിക്കുന്നുവോ അതുപോലെ പ്രകൃതിയും രഹസ്യത്തെ മറച്ചുവച്ചിരിക്കുന്നു. ഡമരുവിലും പ്രകൃതിയിലും പുരുഷന്റെ സാന്നിധ്യം എപ്പോഴുണ്ടാകുന്നുവോ അപ്പോള്‍ പ്രകൃതി ആ രഹസ്യം തുറന്നു വയ്‌ക്കും. അതിനു നാം ശിവനാകണം, ശിവോഹം അറിയണം.

ഭാരത ഖണ്ഡത്തില്‍ ഇതുപോലെ പ്രകൃതി സൂക്ഷിക്കുന്ന രഹസ്യങ്ങള്‍ നിരവധിയത്രെ. എത്രയോ സ്ഥലങ്ങളില്‍ സൂക്ഷ്മമായ ചില ശക്തികളുടെ പ്രഭാവം അസ്പഷ്ടമായി ഇരിക്കുന്നു. രാത്രിയുടെ യാമങ്ങളില്‍ ഒറ്റയ്‌ക്കു ഒരു സഞ്ചാരം നടത്തുകയാണെങ്കില്‍ നമ്മള്‍ പകല്‍ സഞ്ചരിച്ച സമയത്തുള്ള പ്രകൃതി ആവില്ല അപ്പോള്‍. കാരണം നിമിഷങ്ങള്‍ക്കും അപ്പുറമുള്ള സൂക്ഷ്മതയുടെ കാല സംബന്ധത്താല്‍ പ്രകൃതി അന്തര്‍മുഖമാവുകയോ ബഹിര്‍മുഖമാവുകയോ ചെയ്യും.

ശിവം എന്നാല്‍ പരാത്പരപ്രകൃതിയുടെ അതിസൂക്ഷ്മ ഭാവമാണ്. അതിനെ ഭാവമെന്നു പറയാന്‍ പോലും സാധിക്കുമോ എന്നറിയില്ല. ഋഷികള്‍ മഹാലിംഗം എന്നതിനെ വിളിച്ചു.

പ്രകൃതിയുടെ കാരണം ഏതൊന്നില്‍ ലയത്താല്‍ സമ്പൂര്‍ണമാകുന്നുവോ, അതാണ് ശിവശക്തി. പ്രകൃതിയെ നന്നായറിഞ്ഞാല്‍ മാത്രമേ ശിവനെ സ്വയം അനുഭവിക്കാന്‍ സാധിക്കൂ. ഞാന്‍ എന്ന ശരീരമടക്കം ഈ പ്രപഞ്ച സമഷ്ടിയെ അനുഭവിക്കുന്നവനാണ് പുരുഷന്‍. അല്ലാതെ വ്യക്തിഭാവം അല്ലത് .

ഉപാസനം സംഭവിക്കുന്നത് പുരുഷനും പ്രകൃതിയും ചേരുമ്പോഴാണ്. അതുതന്നെ സ്വാനുഭവ സ്വരൂപത്തിലൂടെ കൈവല്യവും തരും. ഇത്രയും പറഞ്ഞത് പ്രകൃതിയ്‌ക്കുള്ള പ്രാധാന്യം അറിയാന്‍ വേണ്ടിയാണ്.

എവിടെയോ ജനിക്കുന്നു, വളരുന്നു, സഞ്ചരിക്കുന്നു ഏതെങ്കിലുമൊരിടത്ത് അവസാനിക്കുന്നു. ആ സ്ഥലങ്ങളില്‍ എല്ലാം തന്നെ എന്നെ സ്വീകരിച്ച പ്രകൃതിയെ അനുഭവിക്കാന്‍ സാധിച്ചിട്ടുള്ളവര്‍ക്കാണ് യഥാര്‍ത്ഥ ആത്മീയരഥം നീക്കാന്‍ സാധിച്ചിട്ടുള്ളൂ . ചിലപ്പോഴെങ്കിലും നമ്മള്‍ ചിന്തിക്കാറില്ലേ എവിടെയൊ ഇരുന്ന ഞാന്‍ എങ്ങനെ ഇവിടെത്തി എന്ന്.

ഭക്തരുടെ തീര്‍ത്ഥാടനവും, സംന്യാസിയുടെ ദേശാടനവും, യോഗിയുടെ അവധൂതവും, അഘോരികളുടെ ഭിക്ഷാടനവുമെല്ലാം അസ്തിത്വത്തെ അറിഞ്ഞുള്ള പോക്കാണ്. ഒരിടത്തു പ്രകൃതി അവരവരുടെ നിയതിക്കനുസരിച്ച് സാക്ഷാത് അനുഭവം വച്ചിട്ടുണ്ടാകും. അത് രഹസ്യാതി രഹസ്യവും പരാനന്ദഘനവുമായിരിക്കും എല്ലാവര്‍ക്കും എല്ലായിടവും സിദ്ധമാകണം എന്നില്ല. പക്ഷേ ചില ഇടങ്ങള്‍ കൂടുതല്‍ സിദ്ധികള്‍ ഘനീഭൂതമാക്കി വച്ചിരിക്കും .

ഹിമാലയം മുതല്‍ ചിലപ്പോള്‍ നിങ്ങളുടെ അടുത്തുള്ള കാവോ കാടോ ആയിരിക്കാം നിങ്ങള്‍ക്ക് പ്രകൃതി നല്‍കിയിട്ടുണ്ടാവുക ..

കൊട്ടിയൂര്‍ പെരുമാളെ..

മഹാദേവ..

തിരുനടയ്‌ക്കല്‍ കാക്കണേ..

കനിവോളം തീ കൊണ്ടു നീ നെയ്ത കാലവും,

ത്രിപുടിയാല്‍ വെന്തു നീറുന്ന ഞാനും;

അക്ഷീണമെന്നേ കൈപിടിച്ചീടുന്ന മാത്രയില്‍ ഞാനങ്ങു

ഭസ്മമായി തീര്‍ന്നിടാം..

……….

ശിവ ശിവ

കണ്ടതെല്ലാംഅവിടുത്തെ രൂപം ഭഗവാനേ. കേട്ടതെല്ലാം

അവിടുത്തെ നാമവും

പരാത്പരന്‍ തന്നുടെ ലീലയാലഖിലവും

പരയുടെ കളിത്തൊട്ടിലല്ലയോ സര്‍വ്വവും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

Kerala

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

പുതിയ വാര്‍ത്തകള്‍

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.