ആലപ്പുഴ: റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിന് അര്‍ഹരായ മുഴുവന്‍ ആളുകളെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നു കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.അനര്‍ഹരെ ഒഴിവാക്കുന്നതിനും അധികാരികളുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകണം. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ പ്രകാരം തയാറാക്കിയ പട്ടികയില്‍ റേഷന്‍വ്യാപാരികള്‍ക്കു യാതൊരു പങ്കുമില്ല. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തൈക്കല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.ഷിജീര്‍, ഉദയകുമാര്‍ ഷേണായി എന്നിവര്‍ പ്രസംഗിച്ചു.
















