ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ കൊതുക് നിര്‍മാര്‍ജന ബോധവല്‍ക്കരണ സന്ദേശവുമായി ഭവനസന്ദര്‍ശനം നടത്തി. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ നിന്നായി എണ്‍പതോളം കേഡറ്റുകളാണ് വിവിധ സംഘങ്ങളായി വീടുകളില്‍ എത്തിയത്. ഹെഡ്മാസ്റ്റര്‍ പി. ആര്‍. യേശുദാസ് യാത്ര ഉദ്ഘാടനം ചെയ്തു. എസ്‌ഐ സി. ഡി. ശിവപ്രസാദ് സന്ദേശം നല്കി.
















