Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നല്ല ശീലങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 08:01 pm IST
inSamskriti

മക്കളേ,

നമ്മുടെ ശീലങ്ങള്‍ക്ക് ദൈനംദിന ജീവിതത്തില്‍ വളരെയധികം സ്ഥാനമുണ്ട്. നല്ല ശീലങ്ങള്‍ ജീവിതത്തിന് ദിശാബോധം നല്‍കുകയും നമ്മെ വിജയത്തിലെത്തിക്കുകയും ചെയ്യുന്നു. ചീത്ത ശീലങ്ങളാകട്ടെ മനസ്സിനെ ദുഷിപ്പിക്കുകയും ജീവിതത്തെ തകര്‍ക്കുകയും ചെയ്യുന്നു.

ജീവിതത്തില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാള്‍ ഒരിക്കലും ശീലങ്ങള്‍ക്ക് അടിമയാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അവന്‍ മനസ്സിന്റേയും ഇന്ദ്രിയങ്ങളുടേയും യജമാനനായിരിക്കണം. ഓരോ ചിന്തയും പ്രവൃത്തിയും ബോധപൂര്‍വ്വമാണെങ്കില്‍ മാത്രമേ ഈ ലക്ഷ്യം സാദ്ധ്യമാകുകയുള്ളു. തെറ്റായ പ്രവൃത്തികള്‍ ആവര്‍ത്തിക്കുമ്പോള്‍ അവ ശീലമായി മാറുന്നു. ശീലം സ്വഭാവമായി, സ്വഭാവം നമ്മളെ കീഴ്‌പ്പെടുത്തുന്നു. അതോടെ നമുക്കു സ്വാതന്ത്ര്യവും നഷ്ടമാകുന്നു.

ഒരു ശീലം സ്വഭാവമായിക്കഴിഞ്ഞാല്‍, അതിനു തടസ്സം വരുത്തുന്ന ഏതു സാഹചര്യവും നമ്മളെ അസ്വസ്ഥരാക്കും. രാവിലെ ഭാര്യ നല്‍കുന്ന ‘ബെഡ് കോഫി’ കുടിച്ചു ശീലിച്ച ഒരാള്‍ക്ക് ഉണര്‍ന്നയുടനെ ഭാര്യ കാപ്പി കൊണ്ടുവന്നു കൊടുത്തില്ലെങ്കില്‍ അയാള്‍ അസ്വസ്ഥനാകും, ക്ഷുഭിതനാകും. കാപ്പി, സിഗരറ്റ് തുടങ്ങിയ നിസ്സാര വസ്തുക്കള്‍ പോലും സമയത്തിനു ലഭിച്ചില്ലെങ്കില്‍ അതു മനസ്സിനെ അസ്വസ്ഥമാക്കും. സന്തോഷവും സംതൃപ്തിയും ഇല്ലാതാകും.

പണ്ട് കാലത്ത് മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്നു.

എന്നാല്‍ ഇന്ന്, ഫാന്‍, എസി തുടങ്ങിയവയില്ലാതെ നമുക്ക് ഉറക്കം വരില്ല. ഏതെങ്കിലും കാരണവശാല്‍ രാത്രിയില്‍ കറന്റു പോയെന്നിരിക്കട്ടെ; അന്നുപിന്നെ ഉറങ്ങാനേ കഴിയില്ല. കാരണം, അത്രയും നാളത്തെ ശീലം നമ്മുടെ സ്വഭാവമായി മാറി. എന്തിനെയെങ്കിലും ആശ്രയിച്ചു നില്‍ക്കുക എന്ന മനസ്സിന്റെ ശീലം വളരെക്കാലമായി നമ്മള്‍ കൊണ്ടുനടക്കുന്നതിനാല്‍ അത് പെട്ടെന്നുമാറ്റുക സാദ്ധ്യമല്ല.

ഒരാള്‍ മുപ്പതു വര്‍ഷം പട്ടാളത്തില്‍ ജോലി ചെയ്ത ശേഷം ജോലിയില്‍ നിന്നും വിരമിച്ച് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. ഒരു ദിവസം അയാള്‍ ചന്തയില്‍ പോയി ഒരു കുടം പാല്‍ വാങ്ങി. പാല്‍ നിറച്ച മണ്‍കുടം തലയില്‍ വെച്ച് രണ്ടു കൈകള്‍കൊണ്ടും താങ്ങിപ്പിടിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു. ഇതുകണ്ട് വഴിയില്‍ നിന്ന ചെറുപ്പക്കാരിലൊരാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, ‘അറ്റന്‍ഷന്‍’ എന്ന്. മുപ്പതു വര്‍ഷമായി പട്ടാളത്തില്‍ കേട്ടു ശീലിച്ച ആ ശബ്ദം കേട്ടതും പട്ടാളക്കാരന്‍ അറിയാതെ തന്റെ കൈകള്‍ രണ്ടും താഴ്‌ത്തി പട്ടാളച്ചിട്ടയില്‍ നിവര്‍ന്നു നിന്നു. തലയിലിരുന്ന മണ്‍കുടം താഴെ വീണുടഞ്ഞു; പാല്‍ മുഴുവന്‍ നഷ്ടമായി. ഇതുകണ്ട് ചെറുപ്പക്കാര്‍ ആര്‍ത്തു ചിരിക്കാനും തുടങ്ങി.

വളരെ നാളത്തെ ശീലം നമ്മളെ എത്രമാത്രം അടിമപ്പെടുത്തുന്നു എന്നതിന് ഉത്തമ ഉദാഹരണമാണിത്. ആ സ്ഥിതിയ്‌ക്ക് ദുശ്ശീലങ്ങള്‍ കൊണ്ടുണ്ടാകാവുന്ന വിപത്ത് എത്രമാത്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദുശ്ശീലങ്ങള്‍ ഒരാളുടെ വ്യക്തിത്വത്തെ തന്നെ വികലമാക്കുന്നു. ഒരു ദുശ്ശീലത്തിന് അടിമയായാല്‍ പിന്നീടതില്‍ നിന്നു മുക്തനാകുക വളരെ പ്രയാസമാണ്. ബോധപൂര്‍വ്വമായ നിരന്തരശ്രമം അതിനാവശ്യമാണ്. നല്ല ശീലങ്ങള്‍ ബോധപൂര്‍വ്വം വളര്‍ത്തുന്നതിലൂടെ ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനും ജീവിത വിജയം നേടാനും നമുക്കു കഴിയുന്നു.

ഉദാഹരണത്തിന്, ഒരു ചെറിയ കുട്ടിക്ക് സൈക്കിളെന്തെന്നോ അത് ഓടിക്കേണ്ടതെങ്ങനെയെന്നോ അറിയില്ല. ആദ്യഘട്ടത്തില്‍ കുട്ടിക്ക് തന്റെ കഴിവില്ലായ്‌മയെപ്പറ്റി ബോധമുണ്ടാവുന്നു. തുടര്‍ന്ന് അവനില്‍ സൈക്കിള്‍ ഓടിക്കാനുള്ള ആഗ്രഹമുദിക്കുന്നു. പക്ഷേ, അത് ഓടിക്കാനുള്ള പ്രാപ്തി ഇപ്പോള്‍ അവനില്ല. അതുകൊണ്ട് സൈക്കിള്‍ പഠിക്കാന്‍ തീരുമാനിക്കുന്നു. രണ്ടാംഘട്ടത്തില്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു തുടങ്ങുന്നു. അങ്ങനെ ശരിയായ തീരുമാനത്തിലൂടെയും പ്രയത്‌നത്തിലൂടെയും അവനില്‍ അറിവും കഴിവും ഉണ്ടാകുന്നു. എന്നാല്‍, അപ്പോഴും വളരെ ശ്രദ്ധിച്ചും ചിന്തിച്ചും മാത്രമേ അവന് സൈക്കിളോടിക്കാനാകൂ. അങ്ങനെ കുറേനാള്‍ ഓടിച്ചു ശീലിച്ചാല്‍ പിന്നെ ബോധപൂര്‍വ്വമായ പ്രയത്‌നത്തിന്റെ ആവശ്യമില്ലാതാകുന്നു. സൈക്കിള്‍ ചവിട്ടുമ്പോള്‍ തന്നെ അവന് മറ്റുള്ളവരോട് സംസാരിക്കാനും കൈ വീശാനും മറ്റും കഴിയുന്നു. ഈ രീതിയില്‍ നല്ല ശീലങ്ങള്‍ നമ്മള്‍ വളര്‍ത്തി എടുക്കാന്‍ ശ്രമിക്കണം.

എന്നാല്‍ നല്ല ശീലങ്ങളുടെപോലും അടിമയാകാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. നല്ല ശീലങ്ങളാണെങ്കിലും അത് നമുക്കു വേണ്ടിയാണ്. മറിച്ച് നമ്മള്‍ അവയ്‌ക്കുവേണ്ടിയല്ല എന്നോര്‍ക്കണം. ഉദാഹരണത്തിന് എന്നും എട്ടുമണിക്ക് ധ്യാനിക്കുന്ന ശീലമുള്ള ഒരാള്‍ക്ക് ഒരു ദിവസം ആ സമയത്ത് അപകടത്തില്‍പെട്ട തന്റെ സഹോദരനെ ആശുപത്രിയില്‍ എത്തിക്കേണ്ടിവന്നു എന്നു കരുതുക. ധ്യാനം മുടങ്ങിയത് അയാളെ അസ്വസ്ഥനാക്കാന്‍ പാടില്ല. ആവശ്യമുള്ളപ്പോള്‍ ശീലങ്ങളെ അതിക്രമിക്കാന്‍ കൂടി നമുക്കു കഴിയണം. നീന്തല്‍ പഠിക്കുന്നവര്‍ തുടക്കത്തില്‍ കാറ്റു നിറച്ച റ്റിയൂബ് ഉപയോഗിക്കും. നീന്തല്‍ ഒരു വിധം വശമായാല്‍ പിന്നീടത് ഉപേക്ഷിക്കുമല്ലോ. അതുപോലെ എല്ലാ ശീലങ്ങളെയും അതിക്രമിച്ച് പൂര്‍ണ്ണ സ്വാതന്ത്ര്യം പ്രാപിക്കാന്‍ നമുക്കു കഴിയട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം സെമിനാര്‍ തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.