കൊച്ചി: കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വീഡിയോയ്ക്ക് ഓണ്‍ലൈനില്‍ വന്‍ പ്രചാരം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ facebook.com/keralainformationഎന്ന പേജില്‍ 15 ലക്ഷം പേര് വീഡിയോ കണ്ടു. 32,000 പേര് ഷെയര്‍ ചെയ്തു. അന്തര്‍ദ്ദേശീയ ന്യൂസ് ഏജന്‍സി റോയിട്ടേഴ്സ് വീഡിയോ ഉപയോഗിക്കുന്നതിനുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചു.
30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ജൂണ്‍ 16നാണ് ഇന്‍ഫര്‍മേഷന്‍ പബല്‍ക് റിലേഷന്‍സ് വകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: