Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

യോഗയെ അറിയാത്ത കൂപമണ്ഡൂകങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 08:17 am IST
inVicharam

യോഗയെ മതത്തിന്റെ ഭാഗമാക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അന്താരാഷ്‌ട്രയോഗാ ദിനാചരണത്തിലെ ഏറ്റവും നിഷേധാത്മകമായ ഒന്നായിരുന്നു. ലോകമെങ്ങും യോഗയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോഴാണ് കേരളത്തിന്റെ മുഖ്യമന്ത്രി ദുര്‍മുഖം കാട്ടിയത്.

ലോകത്തെ ഭാരതവുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി യോഗ മാറുകയാണെന്ന ഭാവാത്മകവും വിശാലവുമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്‌നൗവില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മുന്നോട്ടുവച്ചതും ഇതേ ദിനംതന്നെയാണ്.

രണ്ടു ഭരണധാകാരികളുടെയും മാനസികാവസ്ഥയും മനോവിചാരങ്ങളുമാണ് രണ്ടു പ്രസംഗങ്ങളിലും പ്രതിധ്വനിച്ചത്. ഭരണാധികാരികള്‍ ഭാവാത്മകമായി ചിന്തിക്കുന്നവരല്ലെങ്കില്‍ അവരുടെ പ്രസംഗങ്ങളിലും പ്രവൃത്തികളിലും കാപട്യം കടന്നുവരിക സ്വാഭാവികമാണ്. അതാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

യോഗയെ ചിലര്‍ മതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായാണ് ചില സൂക്തങ്ങളൊക്കെ ചൊല്ലുന്നത്. യോഗയെന്നത് വെറും വ്യായാമ മുറ മാത്രമാണ്. പിണറായി വിജയന്റെ പ്രസംഗം ഇപ്രകാരമായിരുന്നു. അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച വിശിഷ്ട വ്യക്തികള്‍ യോഗാഭ്യാസങ്ങളില്‍ പങ്കെടുത്തപ്പോള്‍ വെറും വാചകക്കസര്‍ത്തു മാത്രമായി ചുരുങ്ങി പിണറായിയുടെ യോഗാഭ്യാസ പരിപാടികള്‍.

യോഗാഭ്യാസങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറാകാതെ വെറും കാഴ്ചക്കാരന്‍ മാത്രമാവുന്ന ഒരാള്‍ക്ക് എങ്ങനെ യോഗയുടെ പ്രയോജന ഫലങ്ങള്‍ തിരിച്ചറിയാനാവും. ആര്‍ക്കെങ്കിലും പറഞ്ഞു മനസ്സിലാക്കാനാവുന്നതല്ലല്ലോ യോഗ. നിഷേധാത്മകമായി ചിന്തിക്കുന്നവര്‍ക്കെങ്ങനെ ക്രിയാത്മക ശക്തി നല്‍കുന്ന യോഗയെപ്പറ്റി പ്രസംഗിക്കാനാവുമെന്ന് മനസ്സിലാകുന്നില്ല. യോഗ അഭ്യസിക്കുന്നവര്‍ക്കിടയില്‍ തിരിഞ്ഞിരുന്നു പെരുമാറിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയില്‍നിന്ന് ഇടതുസര്‍ക്കാര്‍ ഒട്ടും മുന്നോട്ടു പോയിട്ടില്ലെന്ന് പിണറായിയുടെ പ്രസംഗത്തില്‍ നിന്ന് വ്യക്തം.

ലോകം വളരെയധികം മാറുകയാണ്. ലോകത്തിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ വരെ അന്താരാഷ്‌ട്ര യോഗ ദിനാചരണ പരിപാടികളുമായി മുന്നോട്ടു പോകുന്നു. ചൈനയിലെ വന്‍മതിലിലും ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യോഗ ദിനാചരണം അരങ്ങേറുന്ന കാലത്താണ് ജീവിക്കുന്നതെന്ന ബോധം പിണറായിയെപ്പോലുള്ളവര്‍ക്ക് ഉണ്ടാകേണ്ടതാണ്.

2015ല്‍ ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗ ദിനമായി ഐക്യരാഷ്‌ട്ര സഭ പ്രഖ്യാപിച്ചതോടെയാണ് വലിയ മാറ്റത്തിന് തുടക്കമായത്. ലോകരാജ്യങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കിയതും യോഗയുടെ പ്രചാരണം ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കാന്‍ സഹായകമായി.

2014 ഡിസംബറില്‍ ഐക്യരാഷ്‌ട്രസഭയിലെ പൊതുസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അശോക് മുഖര്‍ജിയാണ് അന്താരാഷ്‌ട്ര യോഗ ദിനാചരണം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ലോകത്തിലെ 177 രാജ്യങ്ങളുടെ പിന്തുണയോടെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുകയായിരുന്നു. ഇത്തരത്തിലുള്ള പ്രമേയത്തിന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന വോട്ടായിരുന്നു അത്.

ലോകമെങ്ങുമുള്ള ഇന്ത്യന്‍ എംബസികളുടെയും ഐക്യരാഷ്‌ട്രസഭയുടേയും നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ യോഗ ദിനാചരണ പരിപാടികള്‍ ആരംഭിച്ചതോടെ യോഗ സാര്‍വ്വദേശീയമായി അംഗീകരിക്കപ്പെടുകയായിരുന്നു. യോഗയ്‌ക്ക് മതമില്ലെന്നും മതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് ചിലര്‍ ചെയ്യുന്നതെന്നുമുള്ള മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന എത്രത്തോളം ബാലിശമാണെന്ന് തിരിച്ചറിയേണ്ടത് ഈ സാര്‍വ്വദേശീയ അംഗീകാരങ്ങളുടെ പശ്ചാത്തലത്തിലാണ്.

നമ്മുടെ നാടിന്റെ പാരമ്പര്യവും ഭാഷയും സംസ്‌ക്കാരവും അറിയാത്ത രാജ്യങ്ങള്‍വരെ യോഗയിലൂടെ ഭാരതത്തെ അറിയുകയാണെന്ന വിശാല കാഴ്ചപ്പാടാണ് മൂന്നാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ചത്.

ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ബന്ധിപ്പിക്കുന്ന യോഗാഭ്യാസങ്ങള്‍ ലോകത്തെ മുഴുവനും ഒരുമിപ്പിക്കാനുള്ള ശക്തിയായി തീരുകയാണെന്ന സന്ദേശം മോദി മുന്നോട്ടുവെയ്‌ക്കുമ്പോള്‍, തികച്ചും വര്‍ഗ്ഗീയവും സങ്കുചിതവുമായ നിലപാട് പിണറായി സ്വീകരിച്ചത് അപലപനീയമാണ്.

യോഗയെ ശാരീരിക വ്യായാമമായി കാണുന്നതിലുപരി അതിനെ മാനസിക വ്യായാമമായി കാണേണ്ടതാണെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇവിടെയാണ് യോഗയെന്നത് വെറും വ്യായാമ മുറ മാത്രമാണെന്ന് പിണറായിയുടെ പ്രസംഗത്തിലെ അപകടവും. യോഗ എന്താണെന്ന് മനസ്സിലാക്കാത്ത, ഒരിക്കലും അത് അഭ്യസിക്കാത്ത ഒരാള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയാണ് ഔചിത്യം.

ഇത്തവണ 176 ലോക രാജ്യങ്ങള്‍ യോഗ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചെന്നാണ് ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചിരിക്കുന്നത്. വെറും വ്യായാമ മുറ മാത്രമായല്ല ലോകം യോഗയെ കാണുന്നത് എന്നതിന് ഇതില്‍പ്പരം തെളിവെന്തിന്? സങ്കുചിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ലോകം മാറുന്നത് തിരിച്ചറിയാനാവില്ലല്ലോ.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.