കോലഞ്ചേരി : മെട്രോ വിഷയത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്. സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താനും മതസ്പര്‍ദ്ധ വളര്‍ത്താനും ശ്രമിച്ചതിനെതിരെ പെരിങ്ങല സ്വദേശി അബ്ദുല്‍ സലാമിനെതിരെയാണ് കേസെടുത്തത്. തൃക്കാക്കര എസിപി നിര്‍ദേശപ്രകാരം കേസെടുക്കാന്‍ അമ്പലമേട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ക്രൈസ്തവ വിശ്വസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ മോശമായി ചിത്രീകരിക്കുകയും അതുവഴി ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് മനക്കേക്കരയാണ് തൃക്കാക്കര എസിപിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: