ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിന്റെ പേരിൽ ഡൽഹിയിൽ നടക്കുന്ന അതിക്രമങ്ങളെ പിന്തുണച്ചും, മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടും നടി ജ്യോതിക . ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ജ്യോതിക പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
” ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണം. രാജിവയ്‌ക്കുക. ഞാൻ വിദ്യാർത്ഥികൾക്കും നമ്മുടെ രാജ്യത്തിന്റെ ഭാവിക്കും ഒപ്പമാണ്! ഉത്തരവാദിത്തത്തോടെ ഞാൻ നിലകൊള്ളുന്നു! ഞാൻ ഒരു ജനാധിപത്യ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നു! പരിഷ്കരിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിനൊപ്പം ഞാൻ നിലകൊള്ളുന്നു!” എന്ന് ജ്യോതിക തന്റെ കുറിപ്പിൽ എഴുതി.
സോനം വാങ്ചുക്, അഭിജീത് ദിപ്കെ, സൗരവ് ദാസ്, അമ്മമാർ എന്ന നിലയിൽ, ഞങ്ങളുടെ കുട്ടികൾ നിങ്ങളെപ്പോലെയാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു… ഒരു മടിയും കൂടാതെ നിങ്ങളുടെ മനസ്സ് തുറന്ന് പറഞ്ഞതിന് ജനറൽ ഇസഡിനെക്കുറിച്ച് അഭിമാനിക്കുന്നു ‘ എന്നും ജ്യോതിക പറയുന്നു.
നിരവധി പേരാണ് താരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത് . രാജ്യത്തൊരു ഭീകരാക്രമണം നടന്നാൽ പോലും വാ തുറക്കാത്തവരാണ് ഇപ്പോൾ ഡൽഹി ആൾക്കൂട്ട ആക്രമണങ്ങളെ പിന്തുണച്ച് എത്തിയിരിക്കുന്നതെന്നും, മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കാൻ ആഗ്രഹിക്കരുതെന്നും കമന്റുകളുണ്ട്.
















